Tuesday, April 30, 2024
HomeIndiaഅംഗീകാരമില്ലാത്ത മദ്റസകളുടെ വിശദ വിവരം ശേഖരിക്കു​മെന്ന് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍

അംഗീകാരമില്ലാത്ത മദ്റസകളുടെ വിശദ വിവരം ശേഖരിക്കു​മെന്ന് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍

ഖ്‌നോ: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്റസകളുടെ വിശദ വിവരം ശേഖരിക്കു​മെന്ന് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍.
മദ്റസകളിലെ അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും മദ്റസ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ടുമാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്തുന്നതെന്ന് ന്യൂനപക്ഷകാര്യ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു. സര്‍വേ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സര്‍വേയ്ക്കുശേഷം സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്റസകളെ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമോയെന്ന ചോദ്യത്തിന്, നിലവില്‍ അംഗീകാരമില്ലാത്ത മദ്റസകളുടെ വിവരങ്ങള്‍ മാത്രം ശേഖരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഉത്തര്‍പ്രദേശില്‍ ആകെ 16,461 മദ്റസകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 560 എണ്ണത്തിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷമായി പുതിയ മദ്റസകള്‍ ഗ്രാന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.

‘കെട്ടിടം തകര്‍ച്ചയിലാണെന്നും ആളുകള്‍ക്ക് കഴിയാന്‍ സുരക്ഷിതമല്ലെ’ന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം അസമിലെ ബൊംഗായ്ഗാവില്‍ മദ്റസ തകര്‍ത്തത്. തീവ്രവാദ സംഘടനകള്‍ക്ക് മതസ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചതിന് പിന്നാലെയാണ് ഒരു മാസത്തിനിടെ മൂന്ന് മദ്റസകള്‍ തകര്‍ത്തത്.

അതിനിടെ, മദ്റസകളില്‍ ആശ്രിത ക്വാട്ടയില്‍ നിയമനം നടത്താന്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് പുറമേ പ്രിന്‍സിപ്പലിനും ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫിസര്‍ക്കും അധികാരം നല്‍കുന്ന ഉത്തരവും ബുധനാഴ്ച യു.പി സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എയ്ഡഡ് മദ്റസകളിലെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട മദ്റസ മാനേജര്‍മാരുടെ സമ്മതത്തോടെയും സംസ്ഥാന മദ്റസാ വിദ്യാഭ്യാസ കൗണ്‍സില്‍ രജിസ്ട്രാറുടെ അംഗീകാരത്തോടെയും സ്ഥലം മാറ്റാമെന്ന് അന്‍സാരി പറഞ്ഞു. വനിതാ ജീവനക്കാര്‍ക്ക് ചട്ടപ്രകാരം പ്രസവാവധി, ശിശു സംരക്ഷണ അവധി എന്നിവ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular