Tuesday, April 30, 2024
HomeIndia'ഐഎന്‍എസ് വിക്രാന്ത് എല്ലാ സര്‍ക്കാരുകളുടെയും കൂട്ടായ പരിശ്രമം'; പ്രധാനമന്ത്രി അംഗീകരിക്കുമോയെന്ന് കോണ്‍ഗ്രസ്; ട്വീറ്റുമായി ജയ്‌റാം രമേശ്

‘ഐഎന്‍എസ് വിക്രാന്ത് എല്ലാ സര്‍ക്കാരുകളുടെയും കൂട്ടായ പരിശ്രമം’; പ്രധാനമന്ത്രി അംഗീകരിക്കുമോയെന്ന് കോണ്‍ഗ്രസ്; ട്വീറ്റുമായി ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധകപ്പല്‍ ഐഎന്‍എസ് വിക്രാന്ത് 1999 മുതലുള്ള എല്ലാ സര്‍ക്കാരുകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. ഇക്കാര്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുമോ എന്നും ട്വീറ്റില്‍ അദ്ദേഹം ചോദിച്ചു.

‘ഇന്ന് കമ്മീഷന്‍ ചെയ്ത ഐഎന്‍എസ് വിക്രാന്ത് 1999 മുതലുള്ള സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. പ്രധാനമന്ത്രി ഇത് അംഗീകരിക്കാന്‍ തയ്യാറാകുമോ? 1971ലെ യുദ്ധത്തില്‍ രാജ്യത്തിന് മികച്ച സേവനം നല്‍കിയ യഥാര്‍ത്ഥ ഐഎന്‍എസ് വിക്രാന്തിനെയും ഈ അവസരത്തില്‍ ഓര്‍മ്മിക്കാം. വളരെയധികം ആക്ഷേപിക്കപ്പെട്ട കൃഷ്ണ മേനോന്‍, യുകെയില്‍ നിന്ന് അത് നേടുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു’, ജയ്റാം രമേശ് കുറിച്ചു.

ഇന്ന് രാവിലെയായിരുന്നു ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധകപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. രാജ്യം പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഎന്‍എസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ്. നാവിക സേനയ്ക്ക് കരുത്തും ആത്മധൈര്യവും കൂടി. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിതെന്നും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular