Thursday, May 2, 2024
HomeIndiaസുരക്ഷാ സേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

സിആര്‍പിഎഫിന്റെ കോബ്ര, ജാര്‍ഖണ്ഡ് ജാഗ്വാര്‍, സംസ്ഥാന പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് മാവോയിസ്റ്റുമായി ഏറ്റുമുട്ടലുണ്ടായത്.

സെറൈകെല-ഖര്‍സവന്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് നിന്നും പോലീസ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. കുച്ചായ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബറുദ വനത്തില്‍ നടന്ന ഓപ്പറേഷനില്‍ രണ്ട് മാവോയിസ്റ്റ് അംഗങ്ങള്‍ വെടിയേറ്റ് മരിച്ചതായി കോല്‍ഹാന്‍ ഡിവിഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അജയ് ലിന്‍ഡയും സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular