Tuesday, May 7, 2024
HomeIndiaതട്ടിക്കൊണ്ടുപോകല്‍ കേസ്: രാജിവെച്ച ബീഹാര്‍ മന്ത്രി ഒളിവിലെന്ന്‌ പൊലീസ്‌

തട്ടിക്കൊണ്ടുപോകല്‍ കേസ്: രാജിവെച്ച ബീഹാര്‍ മന്ത്രി ഒളിവിലെന്ന്‌ പൊലീസ്‌

ന്യൂഡല്‍ഹി> ബീഹാറിലെ രണ്ടാം മഹാസഖ്യസര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്ന കാര്‍ത്തിക് കുമാര്‍ ഒളിവിലെന്ന് പൊലീസ്.

തട്ടിക്കൊണ്ട് പോകല്‍ കേസില്‍ ഇയാളുടെ ജാമ്യപേക്ഷ തള്ളിയ ദാനാപൂര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ ആര്‍ജെഡിയുടെ അംഗമായ കാര്‍ത്തിക് കുമാറിനെ കരിമ്ബ് വ്യവസായ വകുപ്പിലേയ്ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തരംതാഴ്ത്തിയിരുന്നു.

കോടതി പരാമര്‍ശം കണക്കിലെടുത്ത് സെപ്റ്റംബര്‍ ഒന്നിനാണ് മന്ത്രിസ്ഥാനം ഇയാള്‍ രാജിവെച്ചത്. പട്നയിലെ വസതിയിലടക്കം പൊലീസ് വാറന്റ് ഒട്ടിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പതിനാലിന് കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ഹാജരാകയില്ലങ്കില്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുമെന്നും മുന്‍മന്ത്രിയുടെ അംഗരക്ഷകനുമായി ബന്ധപ്പെട്ടുവെന്നും പട്ന എസ്‌എസ്പി മാനവ്ജിത്ത് സിങ് പറഞ്ഞു. റവന്യുമന്ത്രി അലോക് കുമാര്‍ മേത്തയ്ക്കാണ് ഇപ്പോള്‍ കരിമ്ബ് വ്യവസായ വകുപ്പിന്റെ അധികചുമതല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular