Tuesday, April 30, 2024
HomeIndiaസോണിയ ഗാന്ധി വീണ്ടും അധ്യക്ഷയാകുമോ? നിര്‍ണായ ചുവടുവെപ്പുമായി കോണ്‍ഗ്രസ്

സോണിയ ഗാന്ധി വീണ്ടും അധ്യക്ഷയാകുമോ? നിര്‍ണായ ചുവടുവെപ്പുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സോണിയ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റാകു​മോ എന്ന് ഉറ്റുനോക്കുകയാണ് അണികള്‍. കാരണം എല്ലാ സംസ്ഥാന യൂനിറ്റ് നേതാക്ക​ളോടും ​എ.ഐ.സി.സി അംഗങ്ങളോടും സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യാന്‍ പ്രദേശ് കോണ്‍​ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കയാണ്.

അടുത്ത മാസമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.

അതില്‍ സോണിയ മത്സരിക്കുന്നില്ല. അതേസമയം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു അശോക് ഗെഹ്ലോട്ടിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടത്. നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ പോലും ആ സ്ഥാനത്തേക്ക് വേണ്ടെന്നാണ് നേതാക്കളുടെ പക്ഷം.

എന്നാല്‍ ​ഗാന്ധി കുടുംബത്തിനു പുറത്തുള്ളവര്‍ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് സോണിയ ആവശ്യപ്പെട്ടിരുന്നത്. അതിന്റെ ഭാഗമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ അധ്യക്ഷനാകണം എന്നാണ് ഗെഹ്ലോട്ട് തറപ്പിച്ചു പറയുന്നത്. പാര്‍ട്ടിയിലെ ഐക്യം വീണ്ടെടുക്കാന്‍ കൂടി ലക്ഷ്യമിട്ട് ഭാരത് ജോഡോ യാത്രയുടെ തിരക്കിലാണ് രാഹുല്‍ ഗാന്ധി.

ഈ മാസം 20നു മുമ്ബ് സോണിയയെ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത് പ്രമേയം പാസാക്കണമെന്നാണ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭ്യര്‍ഥന. സെപ്റ്റംബര്‍ 22 മുതലാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങുന്നത്. സെപ്റ്റംബര്‍ 24നും 30 നും ഇടയിലായി നാമനിര്‍ദേശം സമര്‍പ്പിക്കണം. ഒക്ടോബര്‍ 17ന് വോട്ടെടുപ്പ് നടക്കും.

കഴിഞ്ഞ മൂന്നുവര്‍ഷമായി ഇടക്കാല അധ്യക്ഷയാണ് സോണിയ. തുടര്‍ച്ചയായി 18വര്‍ഷം അധ്യക്ഷ സ്ഥാനത്തിരുന്നതിനു പിന്നാലെ 2017ലാണ് അവര്‍ രാഹുലിന് വഴിമാറിക്കൊടുത്തത്. രാഹുല്‍ എതിരില്ലാതെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ പദവി രാജി​വെച്ചപ്പോള്‍ സോണിയ വീണ്ടും ഇടക്കാല പ്രസിഡന്റായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular