Tuesday, April 30, 2024
HomeIndiaഗുരുതര പ്രശ്നങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ മോദിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗത -ഉവൈസി

ഗുരുതര പ്രശ്നങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ മോദിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗത -ഉവൈസി

രാജ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗതയാണെന്ന് മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എം.പി.

രണ്ട് ദിവസത്തെ രാജസ്ഥാന്‍ സന്ദര്‍ശനത്തിനായി ജയ്പൂരിലെത്തിയതായിരുന്നു ഉവൈസി. സംസ്ഥാനത്തെ മദ്രസകളില്‍ സര്‍വേ നടത്താനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു.

ഗ്യാന്‍ വാപി കേസിലെ വാരാണസി കോടതിയു​ടെ വിധിയെയും ഉവൈസി വിമര്‍ശിച്ചു. നമീബിയയില്‍നിന്നും വിമാന മാര്‍ഗം എത്തിച്ച ചീറ്റപ്പുലിക​ളെ മോദിയുടെ ജന്‍മദിനത്തില്‍ കാഴ്ച ബംഗ്ലാവിലേക്ക് തുറന്നുവിടുന്നതിനെ പരാമര്‍ശിച്ചായിരുന്നു മോദിയെയും ചീറ്റപ്പുലികളെയും തമ്മില്‍ ഉവൈസിയുടെ താരതമ്യ പരിഹാസം. പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ പോലുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്ബോള്‍ പ്രധാനമന്ത്രി ചീറ്റയെക്കാള്‍ വേഗത്തില്‍ നീങ്ങുന്നുവെന്ന് ഉവൈസി പറഞ്ഞു.

“ഞങ്ങള്‍ തൊഴിലില്ലായ്മയെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍, പ്രധാനമന്ത്രി മോദി ചീറ്റയെപ്പോലും പിന്നിലാക്കുന്നു. ചൈന നമ്മുടെ പ്രദേശം കൈവശപ്പെടുത്തുന്നതിനെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍, മോദിജി ചീറ്റയെക്കാള്‍ വേഗത്തിലാണ്” -അദ്ദേഹം പറഞ്ഞു. “അദ്ദേഹം ഈ കാര്യങ്ങളില്‍ വളരെ വേഗത്തിലാണ്, ഞങ്ങള്‍ അദ്ദേഹത്തോട് പതുക്കെ പോകാനാണ് പറയുന്നത്” -ഉവൈസി ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular