Sunday, May 5, 2024
HomeIndiaപോക്സോ കേസില്‍ അരസിറ്റ ചെയ്ത മഠാധിപതിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 27 വരെ നീട്ടി

പോക്സോ കേസില്‍ അരസിറ്റ ചെയ്ത മഠാധിപതിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 27 വരെ നീട്ടി

ബംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ ചിത്രദുര്‍ഗ മുരുക മഠാധിപതി ശിവമൂര്‍ത്തി മുരുക ശരണരുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 27 വരെ നീട്ടി.

കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ചിത്ര ദുര്‍ഗയിലെ സെക്കന്‍ഡ് അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് ബി.കെ. കോമള കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്. കേസില്‍ അറസ്റ്റിലായ ശേഷം സെപ്റ്റംബര്‍ ഒന്നിന് രാത്രി ശിവമൂര്‍ത്തി മുരുക ശരണരു ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. സെപ്റ്റംബര്‍ രണ്ടിന് മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് കസ്റ്റഡി അവസാനിച്ചശേഷം സെപ്റ്റംബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

ലിംഗായത്തുകളുടെ പ്രമുഖ മഠമായ ചിത്രദുര്‍ഗയിലെ മുരുക മഠത്തിനു കീഴിലെ ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് പരാതിയുമായി മൈസൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒടനടി സേവാ സമസ്തെ എന്ന സന്നദ്ധ സംഘടനയെ സമീപിച്ചത്. സംഘടന വിവരമറിയിച്ചതനുസരിച്ച്‌ ജില്ല ബാല വികസന-സംരക്ഷണ യൂനിറ്റ് ഓഫിസര്‍ ചന്ദ്രകുമാര്‍ മൈസൂരു പൊലീസില്‍ പരാതി നല്‍കുകയും ഈ പരാതി പിന്നീട് ചിത്രദുര്‍ഗ പൊലീസിന് കൈമാറുകയുമായിരുന്നു.

പോക്സോ കേസിന് പുറമെ, പട്ടിക ജാതി/ വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തിരുന്നു. എന്നാല്‍, പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് ആറു ദിവസത്തിനുശേഷം മഠാധിപതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിലെ പ്രതിയായ രശ്മിയും അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികളായ ബസവാദിത്യ, അഭിഭാഷകന്‍ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവര്‍ ഒളിവിലാണ്. പൊലീസും ബി.ജെ.പി സര്‍ക്കാറും മഠാധിപതിയെ സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഭാഷക കൂട്ടായ്മ ഹെകോടതി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതിയിട്ടുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular