Thursday, May 2, 2024
HomeIndiaഡല്‍ഹി മദ്യനയ അഴിമതി; രാജ്യവ്യാപകമായി ഇഡി റെയ്ഡ്

ഡല്‍ഹി മദ്യനയ അഴിമതി; രാജ്യവ്യാപകമായി ഇഡി റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി സംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രാജ്യവ്യാപക റെയ്ഡ്. വിവിധ നഗരങ്ങളിലെ 40 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.

ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് തിരച്ചില്‍. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ പ്രതിയായ കേസിലാണ് ഇഡിയുടെ നീക്കം.

ഡല്‍ഹിയിലും മറ്റ് നഗരങ്ങളിലും സെപ്റ്റംബര്‍ 6ന് 35 ല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇടപാടുമായി ബന്ധമുള്ള മദ്യ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചുറ്റിപ്പറ്റിയായിരുന്നു പരിശോധന.2021 നവംബറില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ കൊണ്ടുവന്ന ഡല്‍ഹി എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളാണ് ഇഡി അന്വേഷിക്കുന്നത്.

അടുത്തിടെ ഈ നയം പിന്‍വലിച്ചിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) സമര്‍പ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച എല്ലാ ആരോപണങ്ങളും മനീഷ് സിസോദിയയും എഎപിയും നിഷേധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular