Sunday, May 5, 2024
HomeIndiaഅമിത് ഷാ ​ഹൈദരാബാദില്‍; വഴനീളെ 'ബൈ ബൈ മോദി' പോസ്റ്ററുകള്‍

അമിത് ഷാ ​ഹൈദരാബാദില്‍; വഴനീളെ ‘ബൈ ബൈ മോദി’ പോസ്റ്ററുകള്‍

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യമിട്ട് ഹൈദരാബാദിലെ തിരക്കേറിയ സ്ഥലങ്ങളില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

പോസ്റ്ററുകളില്‍ ഒന്ന് ഇങ്ങനെയാണ്, ‘മിസ്റ്റര്‍. പുടിന് ഇന്ത്യയിലേക്ക് സ്വാഗതം. ഒരു യുദ്ധവുമില്ലാതെ എങ്ങനെ സംസ്ഥാനങ്ങളില്‍ അതിക്രമിച്ചുകയറാമെന്ന് ഞാന്‍ നിങ്ങളെ പഠിപ്പിക്കും. ട്വിറ്ററില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ടി.ആര്‍. എസിന്റെ സോഷ്യല്‍ മീഡിയ കണ്‍വീനറായ വൈ. സതീഷ് റെഡ്ഡി എഴുതി, “മോട്ട ഭായ് പുടിനെ ഒരു രഹസ്യ പാഠം പഠിപ്പിക്കുന്നു!”. നേരത്തെ അമിത് ഷാ തെലങ്കാന സന്ദര്‍ശിച്ചപ്പോള്‍ ഹൈദരാബാദില്‍ അദ്ദേഹത്തെ ലക്ഷ്യമിട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഹൈദരാബാദ് ഇന്ത്യന്‍ യൂനിയന്റെ ഭാഗമായ ദിനാഘോഷത്തില്‍ പ​ങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. എന്നാല്‍, മുഖ്യമന്ത്രി പ​ങ്കെടുത്ത പരിപാടിയില്‍ ഷായെ ക്ഷണിച്ചിരുന്നില്ല. സമാന്തര പരിപാടിയിലാണ് അമിത് ഷാ പ​ങ്കെടുത്തത്.

കഴിഞ്ഞ മാസം, ഷാ സംസ്ഥാനത്തെത്തുന്നതിന് മുന്നോടിയായി, ഹൈദരാബാദില്‍ ‘തടിപാര്‍കൗണ്‍ഹൈ’ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഹൈദരാബാദ് വിമോചന ദിനം എന്ന പേരിലാണ് രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി ബി.ജെ.പി ദിനാഘോഷം നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular