Tuesday, May 7, 2024
HomeKeralaകോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണം: കെ സുധാകരന്‍

കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണം: കെ സുധാകരന്‍

തിരുവനന്തപുരം: ഏതാനും ചിലര്‍ പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവര്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, എന്‍സിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം വിജേന്ദ്രകുമാറും അണികളും കോണ്‍ഗ്രസില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

കൊച്ചിയില്‍ 2000 പേര്‍ ഉടനേ പാര്‍ട്ടിയില്‍ ചേരുമെന്നും തൃശൂരും കോഴിക്കോട്ടും നിരവധിപേര്‍ ഉടനേ പാര്‍ട്ടിയിലെത്തുമെന്നും സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് വികാരം കൊണ്ടുനടക്കുന്ന പതിനായിരങ്ങളെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. അടുപ്പിക്കേണ്ടരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോണ്‍ഗ്രസിനറിയാമെന്നു സുധാകരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular