Sunday, May 12, 2024
HomeIndia'ഓപ്പറേഷന്‍ ഒക്‌ടോപ്പസ്' തുടരുന്നു; പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന

‘ഓപ്പറേഷന്‍ ഒക്‌ടോപ്പസ്’ തുടരുന്നു; പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്‌ഡ്. കര്‍ണാടക, ഡല്‍ഹി, അസം, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പരിശോധന.

കര്‍ണാടകയില്‍ 45 പേരെയും അസമില്‍ 11 പേരെയും അറസ്റ്റ് ചെയ്‌തു.

നിലവില്‍ എട്ട് സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ റെയ്‌ഡ് നടക്കുന്നതായാണ് വിവരം. ദേശീയ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന പൊലീസാണ് പരിശോധന നടത്തുന്നത്. പിഎഫ്‌ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഐഎ വ്യാപക പരിശോധനയാണ് നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലും പരിശോധന ശക്തമാകുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിന് ‘ഓപ്പറേഷന്‍ ഒക്‌ടോപ്പസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular