Saturday, April 27, 2024
HomeIndiaശശി തരൂര്‍ നാമനിര്‍ദ്ദേശ പത്രിക 30ന് സമര്‍പ്പിക്കും

ശശി തരൂര്‍ നാമനിര്‍ദ്ദേശ പത്രിക 30ന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ ആര് മത്സരിക്കുമെന്ന സസ്‌പെന്‍സിനിടെ തരൂര്‍ സെപ്തംബര്‍ 30ന് രാവിലെ 11ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഇതുസംബന്ധിച്ച്‌ തരൂരിന്റെ ഒരു പ്രതിനിധി തന്റെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ട്രി പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ 10 ജന്‍പഥിലെ വസതിയില്‍ ഇന്ന് കണ്ട് വോട്ടര്‍ ഐഡി കാര്‍ഡ് കൈമാറിയതായി എഐസിസി ആസ്ഥാനത്തുള്ള ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മിസ്ട്രി പറഞ്ഞു. എത്രപേര്‍ നാമനിര്‍ദ്ദേശ പത്രികകള്‍ ശേഖരിച്ചു എന്നതിനെക്കുറിച്ചും പ്രതിനിധികളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും അദ്ദേഹം സോണിയയോട് വിശദീകരിച്ചു.

സെപ്തംബര്‍ 24 മുതല്‍ 30 വരെ തിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിക്കാനുള്ള നടപടികളുണ്ടാകുമെന്ന് പാര്‍ട്ടി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സൂക്ഷ്മപരിശോധന ഒക്ടോബര്‍ 1നും പിന്‍വലിക്കാനുള്ള അവസാന തിയതി എട്ടുമാണ്. 8ന് വൈകിട്ട് 5ന് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular