Saturday, May 4, 2024
HomeIndiaവിവാദ പരാമര്‍ശം ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി; നോക്കുകുത്തിയായി തെരഞ്ഞെടുപ്പ് കമ്മിഷൻ

വിവാദ പരാമര്‍ശം ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി; നോക്കുകുത്തിയായി തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തന്റെ വിവാദ പരാമർശം ആവർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.കോണ്‍ഗ്രസ് സർക്കാർ ഉണ്ടായാല്‍ നിങ്ങളുടെ മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നാണ് മോദി പറഞ്ഞത്.

താൻ പറയാതെ തന്നെ അത് ആർക്ക് കൊടുക്കുമെന്ന് നിങ്ങള്‍ക്ക് മനസിലായില്ലേയെന്ന് ആരാഞ്ഞ മോദി
നിങ്ങള്‍ ആ പാപം ചെയ്യാൻ അനുവദിക്കുമോയെന്നും ചോദിക്കുകയുണ്ടായി. ഛത്തീസ്ഗഡിലെ സുർഗുജയിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.നേരത്തെ രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങള്‍ വിവാദമായിരുന്നു.

രാജസ്ഥാനിലെ ബന്‍സാരയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം നിറച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം.ഇതിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാർട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

10 വര്‍ഷത്തെ ചരിത്രത്തില്‍ പ്രധാനമന്ത്രിയ്ക്കും ബിജെപി നേതാക്കള്‍ക്കെതിരെയും ആക്ഷേപം പലതുണ്ടായിട്ടും ഒരു നടപടിയും എടുക്കാന്‍ കമ്മിഷന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാരിന് വിധേയരായി നില്‍ക്കുന്നവരെ കമ്മിഷണർമാരായി നിയമിച്ചതോടെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കമ്മിഷന്‍ തീര്‍ത്തും ദുര്‍ബലമായെന്ന വിലയിരുത്തല്‍ ശരിവെക്കുകയാണ് സമീപകാല തീരുമാനങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular