Thursday, May 2, 2024
HomeIndiaഡല്‍ഹിയില്‍ റെക്കോര്‍ഡ് മഴ; വായു നിലവാരവും മെച്ചപ്പെട്ടു

ഡല്‍ഹിയില്‍ റെക്കോര്‍ഡ് മഴ; വായു നിലവാരവും മെച്ചപ്പെട്ടു

ന്യൂഡല്‍ഹി: ഈ മാസം ഇതുവരെ ഡല്‍ഹി നഗരത്തില്‍ ലഭിച്ചത് 121.7 മില്ലിമീറ്റര്‍ മഴ. ഒക്ടോബര്‍ മാസത്തില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ രണ്ടാമത്തെ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓഗസ്റ്റില്‍ മണ്‍സൂണ്‍ സജീവമായിരുന്നപ്പോള്‍ ലഭിച്ചതിനേക്കാള്‍ (41.6 മില്ലിമീറ്റര്‍) മൂന്നിരട്ടി കൂടുതല്‍ മഴയാണ് ഈ മാസം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലഭിച്ച 122.5 മില്ലിമീറ്റര്‍ മഴയുടെ റെക്കോര്‍ഡും തകരാന്‍ സാധ്യതയുണ്ട്. 2020, 2018, 2017 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ മാസത്തില്‍ നഗരത്തില്‍ മഴ പെയ്തിരുന്നില്ല. 2017 ല്‍ 47.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഒക്ടോബറിലെ ശരാശരി മഴ 28 മില്ലിമീറ്ററാണ്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്ത് 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് ലഭിച്ചത്. ഞായറാഴ്ച രാവിലെ 8.30 വരെ 74 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് നീങ്ങിയ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശരാശരിയിലും താഴെയായിരുന്നു. സെപ്റ്റംബര്‍ 29 ന്, മണ്‍സൂണ്‍ മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍, ഈ സീസണിലെ മൊത്തം മഴ 516.9 മില്ലീമീറ്റര്‍ മാത്രമായിരുന്നു. നഗരത്തിലെ ശരാശരി മഴ 758.9 മില്ലിമീറ്ററാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മഴ ലഭിച്ചതോടെ ഈ കുറവ്‌ നികന്നു.

ശനിയാഴ്ച, നഗരത്തിലെ താപനില ശരാശരിയില്‍ നിന്ന് 10 ഡിഗ്രി കുറവായിരുന്നു. ഇടതടവില്ലാതെ പെയ്യുന്ന മഴ നഗരത്തിലെ വായുവിന്‍റെ ഗുണനിലവാരം ഉയര്‍ത്തി. ഞായറാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ശനിയാഴ്ചത്തെ കൂടിയ താപനില 23.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 2011 ന് ശേഷം ഇതാദ്യമായാണ് ഒക്ടോബറില്‍ പരമാവധി താപനില ഈ നിലവാരത്തിലെത്തുന്നത്. വരും ദിവസങ്ങളിലും താപനില താഴ്ന്ന നിലയില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. ഇന്നും നാളെയും പരമാവധി താപനില 26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular