Monday, May 6, 2024
HomeIndiaഇഷ്‌ടപ്പെട്ടയാളെ വിവാഹം കഴിച്ച മകളെ പയ്യന്‍്റെ വീട് തകര്‍ത്ത് തട്ടിക്കൊണ്ട് പോയി മാതാപിതാക്കള്‍

ഇഷ്‌ടപ്പെട്ടയാളെ വിവാഹം കഴിച്ച മകളെ പയ്യന്‍്റെ വീട് തകര്‍ത്ത് തട്ടിക്കൊണ്ട് പോയി മാതാപിതാക്കള്‍

തിരുപ്പൂര്‍: ആന്ധ്രാപ്രദേശില്‍ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്ത വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി വീട്ടുകാര്‍.

വ്യാഴാഴ്ച അര്‍ധരാത്രിയോടെ ചന്ദ്രഗിരിയിലെ മോഹന്‍ റെഡ്ഡി കോളനിയില്‍ ആണ് സംഭവം. നവദമ്ബതികളുടെ വീട്ടില്‍ അജ്ഞാതരായ സംഘം അതിക്രമിച്ച്‌ കയറി ഭര്‍ത്താവിനെ മര്‍ദിക്കുകയും യുവതിയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. മോഹന്‍ കൃഷ്ണയെ സ്വന്തം ഇഷ്ടപ്രകാരം സുഷമ എന്ന പെണ്‍കുട്ടി വിവാഹം കഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സുഷമയെ തട്ടിക്കൊണ്ട് പോയത് ഇവരുടെ ബന്ധുക്കള്‍ തന്നെയാണ്.

പ്രാണരക്ഷാര്‍ത്ഥം യുവതി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു. എംബിബിഎസ് പഠനകാലം മുതല്‍ മോഹന്‍ കൃഷ്ണയുമായി സുഷമ പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തെ സുഷമയുടെ വീട്ടുകാര്‍ എതിര്‍ത്തു. വീട്ടിലെ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും രണ്ട് മാസം മുന്‍പ് വിവാഹിതരായി. വിവാഹശേഷം ഇരുവരും മോഹന്റെ ഗ്രാമമായ ചന്ദ്രഗിരിയില്‍ താമസമാക്കി. ഗുണ്ടൂര്‍ സ്വദേശിയാണ് യുവതി.

അജ്ഞാതരായ മുപ്പതോളം പേര്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി വരനെയും കുടുംബത്തെയും ആക്രമിക്കുകയും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയുമായിരുന്നുവെന്ന് മോഹന്റെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വീട്ടിലെ ഫര്‍ണിച്ചറുകളും സംഘം തകര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച്‌ കേസെടുത്തു. ജാതിയായിരുന്നു സുഷമയുടെ വീട്ടുകാരുടെ പ്രശ്നം. സുഷമയെ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ വെയ്ക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട സുഷമ ടാക്സി മാര്‍ഗം ഭര്‍ത്താവിന്റെ അടുത്തെത്തി, ശേഷം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുവരുടെയും പരാതിയെ തുടര്‍ന്ന് സുഷമയുടെ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. തങ്ങളെ ഒരുമിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular