Monday, May 6, 2024
HomeIndiaവിവാഹത്തിനായി മതം മാറി; ഇപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച്‌ മര്‍ദ്ദിക്കുന്നു; നടന്‍ അര്‍ണവിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നടി...

വിവാഹത്തിനായി മതം മാറി; ഇപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച്‌ മര്‍ദ്ദിക്കുന്നു; നടന്‍ അര്‍ണവിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നടി ദിവ്യ ശ്രീധര്‍

ചെന്നൈ: തെന്നിന്ത്യന്‍ സീരിയല്‍ താരം അര്‍ണവ് അംജദിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയും നടിയുമായ ദിവ്യ ശ്രീധര്‍.ഗാര്‍ഹിക പീഡനം,ഗര്‍ഭച്ഛിദ്രത്തിനുള്ള ശ്രമം,അവിഹിത ബന്ധം എന്നിവയാണ് ഭര്‍ത്താവിനെതിരെ നടി ഉന്നയിക്കുന്ന ആരോപണങ്ങള്‍.

2017 ല്‍ സംപ്രേഷണം ചെയ്ത കേളടി കണ്‍മണി എന്ന് സീരിയല്‍ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നതും അഞ്ചുവര്‍ഷത്തിന് ശേഷം വിവാഹിരാവുന്നതും. കഴിഞ്ഞ മാസം 25 ന് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് നടി ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോള്‍ അഭിനയിക്കുന്ന സീരിയലിലെ നായികയുമായി അര്‍ണവ് പ്രണയത്തിലാണെന്നും തന്നെ ഒഴിവാക്കി അവരെ വിവാഹം കഴിക്കാനുമാണ് ശ്രമമെന്ന് ദിവ്യ ആരോപിച്ചു. അര്‍ണവ് മുസ്ലിം ആണ്. വിവാഹത്തിനായി താന്‍ മതം മാറി. ഇതിനെല്ലാം ശേഷമാണ് തന്നെ ഒഴിവാക്കുന്നത്. അര്‍ണവ് മര്‍ദ്ദിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് നടി ആരോപിച്ചു.

എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ തള്ളുകയാണ് അര്‍ണവ്. ദിവ്യ,ആദ്യ വിവാഹത്തില്‍ കുഞ്ഞുണ്ടെന്ന കാര്യം മറച്ചുവെച്ചുവെന്നും സെറ്റില്‍ എത്തി അപമര്യാദയായി പെരുമാറി നടിയെ അടിക്കാന്‍ ശ്രമിച്ചുവെന്നും അര്‍ണവ് പറയുന്നു. ദിവ്യയെ ഉപദ്രവിച്ചിട്ടില്ലെന്നും അവരാണ് കുഞ്ഞിനെ കൊല്ലാന്‍ നോക്കുന്നതെന്നും നടന്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular