Thursday, May 2, 2024
HomeIndiaആകാശ വിളക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മുംബൈ പോലീസ്

ആകാശ വിളക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മുംബൈ പോലീസ്

കാശ വിളക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മുംബൈ പോലീസ്. ഔദ്യോഗിക ഉത്തരവ് പ്രകാരം ഒക്ടോബര്‍ 16 മുതല്‍ 30 ദിവസത്തേയ്‌ക്കാണ് മുംബൈയില്‍ പറക്കുന്ന വിളക്കുകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചിരിക്കുന്നത്.

ചൈനീസ് വിളക്കുകള്‍ എന്നും അറിയപ്പെടുന്ന ആകാശ വിളക്കുകള്‍ ഉപയോ​ഗിക്കുന്നതും വില്‍ക്കുന്നതും സംഭരണവും നവംബര്‍ 14 വരെയാണ് വിലക്കിയിരിക്കുന്നത്.

വിലക്ക് ലംഘിച്ച്‌ വിളക്കുകള്‍ ഉപയോ​ഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. ഉത്തരവ് ലംഘിക്കുന്ന ഏതൊരു വ്യക്തിയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 (പൊതുസേവകന്റെ ഉത്തരവ് അനുസരിക്കാതിരിക്കല്‍) പ്രകാരം ശിക്ഷ ലഭിക്കുമെന്നും മുംബൈ പോലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular