Sunday, May 5, 2024
HomeUSAകോപ്പെൽ സിറ്റി മാർത്തോമ്മാ ദിനം ആചരിച്ചു; മെത്രോപ്പോലീത്തയ്ക്ക് സ്വീകരണം നൽകി

കോപ്പെൽ സിറ്റി മാർത്തോമ്മാ ദിനം ആചരിച്ചു; മെത്രോപ്പോലീത്തയ്ക്ക് സ്വീകരണം നൽകി

കോപ്പെൽ ( ഡാലസ്) :  മലങ്കര മാർത്തോമ്മാ സഭയുടെ ഇരുപത്തിരണ്ടാം മാർത്തോമ്മാ ആയതിനു ശേഷം ആദ്യമായി കോപ്പെൽ സിറ്റിയിൽ എത്തിയ അഭിവന്ദ്യ ഡോ. തിയഡോഷ്യസ്  മാർത്തോമ്മാ മെത്രോപ്പോലീത്തയ്ക്ക് കോപ്പെൽ സിറ്റി സ്വീകരണം നൽകി.

തിരുമേനിയുടെ   ബഹുമാനാർത്ഥം  കോപ്പെൽ സിറ്റി   കൗൺസിൽ ചേംബറിൽ നടന്ന  ചടങ്ങിൽ  മേയറോടൊപ്പം മറ്റ് കൗൺസിൽ അംഗങ്ങളും സംബന്ധിച്ചു. എല്ലാ വർഷവും ഒക്ടോബർ പതിനൊന്ന്  കോപ്പെൽ സിറ്റിയിൽ ബിഷപ്പ്  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ ദിനമായിരിക്കുമെന്ന മേയർ വെസ്സ്  മാസ്സിന്റെ പ്രഖ്യാപനം നീണ്ട  കരഘോഷങ്ങളോടെയാണ് ജനങ്ങൾ  സ്വീകരിച്ചത്.

അഭിവന്ദ്യ ഡോ. തിയഡോഷ്യസ്  മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ  പ്രാരംഭ പ്രാർത്ഥനയോടെ ഒക്ടോബർ 11   ചൊവ്വാഴ്ച  വൈകിട്ട് 7:45 ന്  സിറ്റി കൌൺസിൽ മീറ്റിംഗ്  ആരംഭിച്ചു.

മേയറും പ്രോടെം മേയർ ബിജു മാത്യുവും ചേർന്ന് സിറ്റിയുടെ ഉപഹാരം അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക്  സമ്മാനിച്ചു . കൗൺസിലിനെ പ്രധിനിധീകരിച്ചു പ്രോടെം മേയർ ബിജു മാത്യു മെത്രാപ്പൊലീത്ത തിരുമേനിയെ അഭിനന്ദനം അറിയിച്ചു.

ലോകത്തിൽ ആദ്യമായിട്ടാണ് തിരുമേനിയുടെ പേരിൽ ഒരു ദിവസം വേർതിരിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സൂചിപ്പിക്കുകയും അതിനുള്ള പ്രത്യേക നന്ദി കോപ്പെൽ സിറ്റി കൗൺസിലിനെ  അറിയിക്കുകയും  ചെയ്തു.

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സെക്രട്ടറി  റവ. ജോർജ് ഏബ്രഹാം, ഡാലസ്  ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരി റവ. വൈ. അലക്സ്, ക്രോസ്സ്വേ ഇടവക വികാരി റവ. എബ്രഹാം കുരുവിള എന്നിവരും ഒട്ടേറെ പൗരപ്രമുഖരും  പൊതു ജനങ്ങളും പ്രഖ്യാപനത്തിനു സാഷ്യം വഹിക്കാൻ എത്തിയിരുന്നു.

അമേരിക്കയിലെ 75000 -ൽ താഴെ ജനവാസമുള്ള സിറ്റികൾ പാർക്സ് ആൻഡ് റീക്രീയേഷൻ മേഖലയിൽ നൽകുന്ന സേവനത്തിനുള്ള 2021- ലെ  ഗോൾഡ് മെഡൽ കോപ്പെൽ സിറ്റിയാണ് കരസ്ഥമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular