Wednesday, May 8, 2024
HomeUSAവൈറ്റ് ഹൌസിൽ ദീവാലി ആഘോഷം: ഋഷി സുനാക്ക് പ്രധാനമന്ത്രിയാവുന്നതു പുത്തൻ ചരിത്രമെന്നു ബൈഡൻ

വൈറ്റ് ഹൌസിൽ ദീവാലി ആഘോഷം: ഋഷി സുനാക്ക് പ്രധാനമന്ത്രിയാവുന്നതു പുത്തൻ ചരിത്രമെന്നു ബൈഡൻ

ഋഷി സുനാക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്നതു പുതിയ ചരിത്രത്തിന്റെ നാഴികക്കല്ലാണെന്നു പ്രസിഡന്റ് ജോ ബൈഡൻ. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്കിടയിലാണ് ബൈഡന്റെ പരാമർശം ഉണ്ടായത്. സുനാക്ക് ചൊവാഴ്ച ചാൾസ് രാജാവിനെ കാണുമെന്നറിയാം എന്ന് ബൈഡൻ പറഞ്ഞു.

“റാഷി സുനാക്ക് പ്രധാനമന്ത്രിയാവുന്നു എന്ന് വിവരം കിട്ടി,” ഋഷിയുടെ പേരു കൃത്യമായി ഉച്ചരിക്കാതെ ബൈഡൻ പറഞ്ഞു. എന്നാൽ വമ്പിച്ച ആരവത്തോടെയാണ് സദസ് അതിനോടു പ്രതികരിച്ചത്.

“നിങ്ങളുടെ ആതിഥേയരാവാൻ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്,” ബൈഡൻ പറഞ്ഞു. “വൈറ്റ് ഹൗസിൽ ഇതു വരെ നടന്നിട്ടുള്ള ഏറ്റവും വലിയ ദീപാവലി ആഘോഷമാണിത്.

“എണ്ണത്തെയുംകാൾ കൂടുതൽ ഏഷ്യൻ അമേരിക്കൻ വംശജർ ഇപ്പോൾ നമ്മുടെ കൂടെയുണ്ട്. ദീപാവലി അമേരിക്കൻ സംസ്കാരത്തിന്റെ ആഘോഷം കൂടിയാക്കിയതിനു നിങ്ങൾക്കു നന്ദി.”

പ്രഥമ വനിത ജിൽ ബൈഡനും എസിന്റെ ആദ്യ ഇന്ത്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസും ചേർന്നൊരുക്കിയ ആഘോഷത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

ഇന്ത്യയിൽ അമ്മയുടെ കുടുംബവുമായി ചേർന്നു ദീപാവലി ആഘോഷിക്കുന്നത് ഹാരിസ് ഓർമിച്ചു. അമ്മ ശ്യാമള ഗോപാലൻ മെഡിസിൻ പഠിക്കാൻ യുഎസിൽ എത്തിയ ശേഷം കാൻസർ ഗവേഷകയായി എന്നതാണ് കുടുംബ ചരിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular