Tuesday, April 30, 2024
Homeമോൻസൺ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തു

മോൻസൺ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തു

ഡാളസ് : സെപ്റ്റംബർ 26  ഞായറാഴ്ച രാവിലെ  പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയായ ശ്രീ മോൻസൺ മാവുങ്കലിനെ വൻ സാംമ്പത്തിക തട്ടിപ്പു നടത്തിയെന്നു ആരോപിച്ചു കേരള  ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത  വാർത്ത അറിയുവാനിടയായി .

മോൻസൺ മാവുങ്കൽ   പ്രവാസി മലയാളി ഫെഡറേഷൻ ഏ റ്റെടുത്തു നടത്തിവന്നിരുന്ന ചാരിറ്റി  പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി പി എം എഫിന്റെ പല ചാരിറ്റി പ്രവർത്തനങ്ങളിലും  പങ്കാളിയാവുകയും ചെയ്തിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമനുസരിച്ചു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന  മോൻസൺ മാവുങ്കലിനെ  സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു .

ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും , ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ച  വാർത്തയെ തുടർന്നും അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതായി   പി എം എഫ് ഗ്ളോബൽ ഡയറക്ട് ബോർഡിനു വേണ്ടി ചെയർമാൻ  ശ്രീ ജോസ് ആൻറണി കാനാട്ട്, സാബു ചെറിയാൻ ,ബിജു കര്ണന്,ജോൺ റാൽഫ് ,ജോർജ് പടിക്കകുടി ,ഗ്ലോബൽ കോർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചിക്കൽ,എന്നിവർ ഒരു പ്രസ്താവനയിൽ അറിയിച്ചു അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular