Thursday, May 9, 2024
HomeKeralaകോയമ്ബത്തൂ‍ര്‍ കാര്‍ സ്ഫോടനം; മരിച്ച ജമേഷ മുബീന്‍റെ ബന്ധു അറസ്റ്റില്‍

കോയമ്ബത്തൂ‍ര്‍ കാര്‍ സ്ഫോടനം; മരിച്ച ജമേഷ മുബീന്‍റെ ബന്ധു അറസ്റ്റില്‍

പാലക്കാട്: കോയമ്ബത്തൂര്‍ കാര്‍ ബോംബ് സ്ഫോടനക്കേസില്‍ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. അഫ്സര്‍ ഖാന്‍ എന്നയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ അഫ്സര്‍ ഖാന്‍റെ വീട്ടില്‍ ആണ് സൂക്ഷിച്ചിരുന്നത്. അഫ്സര്‍ ഖാന്‍റെ വീട്ടില്‍ നിന്ന് ഒരു ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്‍റെ ബന്ധുവാണ് അഫ്സര്‍ ഖാന്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കേസ് എന്‍ഐഎക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതികളിലൊരാളുടെ ഐഎസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് ശുപാര്‍ശ. കോയമ്ബത്തൂരില്‍ ക്യാമ്ബ് ചെയ്യുന്ന ഡിഐജിയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘവും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണ്. പൊലീസ് കണ്ടെടുത്ത 75 കിലോ സ്ഫോടക ചേരുവകള്‍ എങ്ങനെ ശേഖരിച്ചുവെന്ന് കണ്ടെത്താനാണ് ശ്രമം.

സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്ബ് ജമേഷ മുബീന്‍ പങ്കുവച്ച വാട്സാപ്പ് സ്റ്റാറ്റസാണ് ചാവേര്‍ ആക്രമണത്തിന്‍റെ സംശയം ബലപ്പെടുത്തുന്നത്. എന്‍റെ മരണവിവരം അറിഞ്ഞാല്‍ തെറ്റുകള്‍ ക്ഷമിക്കണം, ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കണം, പ്രാര്‍ത്ഥിക്കണം എന്നതായിരുന്നു സ്റ്റാറ്റസിന്‍്റെ ഉള്ളടക്കം. കോയമ്ബത്തൂരിലെ ക്ഷേത്രങ്ങളുടെയും പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെയും വിശദാംശങ്ങളും സംശയാസ്പദമായി ജമേഷിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിലൊരാളായ ഫിറോസ് ഇസ്മയിലിനെ മൂന്ന് വര്‍ഷം മുമ്ബ് ദുബായില്‍ നിന്ന് തിരിച്ചയച്ചത് ഐഎസ് ബന്ധത്തിന്‍റെ പേരിലാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular