Thursday, May 9, 2024
HomeKeralaഎല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചു; പരാതിക്കാരിക്കെതിരെ കേസ്

എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചു; പരാതിക്കാരിക്കെതിരെ കേസ്

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിക്കാരിക്കെതിരെ കേസെടുത്ത് പോലീസ്. എംഎല്‍എയുടെ ഭാര്യ നല്‍കിയ പരാതിയില്‍ എറണാകുളം കുറുപ്പംപടി പോലീസാണ് കേസെടുത്തത്.

എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ യുവതി മോഷ്ടിച്ചെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

അതേസമയം, അന്വേഷണ സംഘം എംഎല്‍എയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുക്കും. ഇന്നലെ കോവളം ഗസ്റ്റ് ഹൗസ് അടക്കമുള്ള ഇടങ്ങളിലെത്തിച്ച്‌ തെളിവെടുത്തിരുന്നു. വരുംദിവസങ്ങളില്‍ പെരുമ്ബാവൂരിലെത്തിച്ചും തെളിവെടുക്കും.

എംഎല്‍എ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ക്ക് എംഎല്‍എ കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular