Saturday, May 4, 2024
HomeKeralaഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ സഹപരിശീലക തൂങ്ങിമരിച്ച നിലയില്‍

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ സഹപരിശീലക തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ഉഷ സ്കൂള്‍ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച്‌ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

22 വയസായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിഗ വിവരം. ബാലുശേരി പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ മരണ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

ജയന്തി ഒന്നര വര്‍ഷത്തിന് മുന്‍പാണ് ഇവിടെ കോച്ചായെത്തിയത്. നിരവധി നേട്ടങ്ങളും ഇവര്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ നിലയിലേക്ക് അന്വേഷണം പോകും. സഹകോച്ചുമാരുടെയും വിദ്യര്‍ത്ഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular