Saturday, May 4, 2024
HomeKeralaപയ്യന്നൂര്‍ എംഎല്‍എയ്ക്ക് വധഭീഷണി; പ്രതിയായ പൂജാരി അറസ്റ്റില്‍

പയ്യന്നൂര്‍ എംഎല്‍എയ്ക്ക് വധഭീഷണി; പ്രതിയായ പൂജാരി അറസ്റ്റില്‍

ണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന് ഫോണിലൂടെ വധഭീഷണണി മുഴക്കിയ പ്രതി പോലീസ് പിടിയില്‍. കോട്ടയം മുണ്ടക്കയത്തു വച്ചാണ് പ്രതിയായ വിജേഷിനെ പോലീസ് സംഘം പിടികൂടിയത്.

പോലീസ് പ്രതി ഒളിവിലെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു. എംഎല്‍എയുടെ ഫോണില്‍ വിളിച്ചായിരുന്നു പ്രതി വധഭീഷണി മുഴക്കിയത്. നേരത്തെ പി ജയരാജനെതിരെയും ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു.

ഒക്ടോബര്‍ അഞ്ചിനായിരുന്നുപ്രതി, എംഎല്‍എയുടെ മൊബൈല്‍ ഫോണിലേക്കും ഏരിയാ കമ്മറ്റി ഓഫീസിലെ ലാന്‍ഡ് ലൈന്‍ നമ്ബറിലേക്കും വിളിച്ച്‌ ഭീഷണി മുഴക്കിയത്. എംഎല്‍എയെ അപായപ്പെടുത്തുമെന്നും ഏരിയാ കമ്മറ്റി ഓഫീസ് ആക്രമിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. തൊട്ടടുത്ത ദിവസം എംഎല്‍എയുടെ പരാതിയിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular