Saturday, May 4, 2024
HomeKeralaഎംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടയും പെണ്‍സുഹൃത്തും അറസ്റ്റില്‍

എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടയും പെണ്‍സുഹൃത്തും അറസ്റ്റില്‍

കായംകുളം: കായംകുളത്ത് ലഹരിമരുന്നായ എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടയും പെണ്‍സുഹൃത്തും അറസ്റ്റില്‍. ഇരുവരുടെയും വസ്ത്രത്തിലും കാറിലും ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.

നിരവധി കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കലംഅനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞ് (31), ഇയാളുടെ പെണ്‍സുഹൃത്തായ ഷംന (30) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരില്‍നിന്ന് 3.01 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

ഇരുവരും മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് 2.45 മണിയോടെ കൃഷപുരം മേനാത്തേരി ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular