Saturday, May 4, 2024
HomeGulfയുവാന്‍ ശങ്കര്‍ രാജ ഉംറയ്‌ക്ക് : ഇഹ്‌റാം ധരിച്ച്‌ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളും വൈറല്‍

യുവാന്‍ ശങ്കര്‍ രാജ ഉംറയ്‌ക്ക് : ഇഹ്‌റാം ധരിച്ച്‌ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളും വൈറല്‍

ചെന്നൈ: പ്രമുഖ തമിഴ് സംഗീത സംവിധായകനും ലോക സംഗീതജ്ഞന്‍ മ്യൂസിക് മാസ്ട്രോ ഇളയരാജയുടെ മകനുമായ യുവാന്‍ ശങ്കര്‍ രാജ ഉംറയ്‌ക്ക് പുറപ്പെട്ടു.

യാത്രാവിവരം യുവാന്‍ തന്നെയാണ് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ അറിയിച്ചതും, ചിത്രങ്ങള്‍ പങ്കുവെച്ചതും. ഇഹ്‌റാം ധരിച്ചുള്ള യുവാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.

2014 ലാണു യുവാന്‍ ഇസ്ലാം മതത്തിലേക്കു മാറിയത്. തൊട്ടുപിറകെ 2015ല്‍ സഫ്റൂണ്‍ നിസാര്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. യുവാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സഫ്റൂണുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് യുവാന്‍ മതം മാറിയതെന്ന ആരോപണം ശക്തമായിരുന്നു. മതം മാറിയതിനു ശേഷമായിരുന്നു വിവാഹവും നടന്നത്. വിവാഹം നടക്കാന്‍ മതം മാറിയോ എന്ന ചോദ്യവും യുവാനു നേരെ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇക്കാര്യത്തെ നിഷേധിച്ചുകൊണ്ടാണ് യുവാന്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.അമ്മ മരിച്ചതോടെ മാനസികമായി ഒറ്റപ്പെട്ടെന്നും ഈ സാഹചര്യത്തിലാണ് ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നുമായിരുന്നു യുവാന്‍ നല്‍കിയ വിശദീകരണം. മാനസികമായി ഒറ്റപ്പെട്ട സമയത്ത് മക്കയില്‍ നിന്ന് കൊണ്ടുവന്ന പ്രാര്‍ത്ഥനാ പരവതാനിയില്‍( മുസല്ല )താന്‍ ആകൃഷ്ടനായെന്നാണ് യുവാന്‍ പറയുന്നത്. പിന്നീട് മുസല്ലയില്‍ ഇരുന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്നും അത് തനിക്ക് ആശ്വാസമായെന്നും യുവാന്‍ പറയുന്നു.

പിന്നീട് ഇപ്പോഴാണ് ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട പരസ്യനിലപാടുമായി യുവാന്‍ വീണ്ടും രംഗത്തെത്തുന്നത്. കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10നാണ് ആരംഭിച്ചത് . ഇതിനെ തുടര്‍ന്ന് ലോകമെമ്ബാടുമുള്ള തീര്‍ത്ഥാടകര്‍ മക്ക സന്ദര്‍ശിക്കുന്നുണ്ട്. അതേ സമയം എന്നാണു തന്റെ യാത്ര തുടങ്ങിയതെന്നോ എപ്പോഴാണു ഉംറയെന്നോ യുവാന്‍ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular