Saturday, April 27, 2024
HomeCinemaരാജ് ബി. ഷെട്ടി മലയാളത്തിലേക്ക് രുധിരം നായിക അപര്‍ണ ബാലമുരളി

രാജ് ബി. ഷെട്ടി മലയാളത്തിലേക്ക് രുധിരം നായിക അപര്‍ണ ബാലമുരളി

പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി.

ഷെട്ടി മലയാളത്തിലേക്ക്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന ചിത്രത്തിലൂടെയാണ് മലയാള പ്രവേശം.അപര്‍ണ ബാലമുരളി ആണ് നായിക.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന താരമായ രാജ് ബി. ഷെട്ടിയുടെ ആദ്യ മലയാള ചിത്രം ,കന്നഡ, തമിഴ്,തെലുങ്ക് ഭാഷകളില്‍ എത്തുന്നുണ്ട്.സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി, ജോസഫ് കിരണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.സജാദ് കാക്കു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.റോഷാക്കിലൂടെ പുതുമയാര്‍ ന്ന സംഗീതാനുഭവം നല്‍കിയ മിഥുന്‍ മുകുന്ദന്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നു.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലന്‍ ആണ് നിര്‍മാണം.പി .ആര്‍. ഒ എ .എസ് ദിനേശ്. .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular