Saturday, May 4, 2024
HomeIndiaപൊട്ടു കുത്താത്തതിന്‍റെ പേരില്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച്‌ പ്രമുഖ ആക്ടിവിസ്റ്റ്

പൊട്ടു കുത്താത്തതിന്‍റെ പേരില്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച്‌ പ്രമുഖ ആക്ടിവിസ്റ്റ്

മുംബൈ: നെറു നെറ്റിയില്‍ പൊട്ടു കുത്താത്തതിന്‍റെ പേരില്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച്‌ മഹാരാഷ്ട്ര ആക്ടിവിസ്റ്റ് സംഭാജി ഭിഡെ.

ദക്ഷിണ മുംബൈയിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ കണ്ടതിന് ശേഷം പുറത്തേക്ക് വരികയായിരുന്നു സംഭാജി. ബുധനാഴ്ചയാണ് സംഭവം. ഇതിന്‍റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

മറാത്തിയിലെ വനിതാ റിപ്പോര്‍ട്ടറോട് സംഭാജി ഭിഡെ തന്‍റെ ബൈറ്റ് എടുക്കാന്‍ വരുന്നതിന് മുമ്ബ് പൊട്ട് കുത്തണമെന്ന് പറയുന്നതു കേള്‍ക്കാം. മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ഒരു സ്ത്രീ ഭാരത് മാതാവിന് തുല്യമാണെന്നും പൊട്ട് ധരിക്കാതെ ഒരു വിധവയെപ്പോലെ പ്രത്യക്ഷപ്പെടരുതെന്നും മാധ്യമപ്രവര്‍ത്തയോട് ഭിഡെ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular