Monday, May 6, 2024
HomeIndiaകര്‍ണാടകയില്‍ എസ്.ഡി.പി.ഐ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

കര്‍ണാടകയില്‍ എസ്.ഡി.പി.ഐ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

ബംഗളൂരു: കര്‍ണാടകയിലെ മൈസൂരുവിലും ഹുബ്ബള്ളിയിലും എസ്.ഡി.പി.ഐ, നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി.

ഹുബ്ബള്ളിയില്‍ എസ്.ഡി.പി.ഐ നേതാവായ ഇസ്മായീര്‍ നളബന്ദയുടെയും മൈസൂരുവില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് നേതാവ് സുലൈമാന്റെ വീട്ടിലുമാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

സെപ്റ്റംബര്‍ 28നാണ് അഞ്ച് വര്‍ഷത്തേക്ക് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച്‌ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ 106 പി.എഫ്.ഐ നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് നിരോധനമുണ്ടായത്. തീവ്രവാദ ഫണ്ടിങ് ഉള്‍പ്പടെയുള്ള ആരോപണങ്ങളുന്നയിച്ചാണ് അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചത്.

നിരോധനത്തിന് പിന്നാലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 247 പോപുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.ഐ അറസ്റ്റ് ചെയ്തെന്നും, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ 1,300 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular