Sunday, May 5, 2024
HomeIndiaമോര്‍ബി തൂക്കുപാലത്തിന്‍റെ അറ്റകുറ്റ പണിയില്‍ വ്യാപക അഴിമതി

മോര്‍ബി തൂക്കുപാലത്തിന്‍റെ അറ്റകുറ്റ പണിയില്‍ വ്യാപക അഴിമതി

മോര്‍ബി: ഗുജറാത്തില്‍ 135 പേരുടെ മരണത്തിന് ഇടയാക്കിയ മോര്‍ബി തൂക്കുപാലത്തിന്‍റെ അറ്റകുറ്റ പണിയില്‍ വ്യാപക അഴിമതി.

കരാര്‍ തുകയായ 2 കോടിയില്‍ 12 ലക്ഷം രൂപ മാത്രമാണ് പാലത്തിന്‍റെ അറ്റകുറ്റ പണികള്‍ക്കായി ചെലവഴിച്ചത്. പാലം അറ്റകുറ്റ പണിക്ക് ഉപകരാര്‍ എടുത്ത ദേവ്പ്രകാശ് സൊലൂഷന്‍സിന് മതിയായ മുന്‍പരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് 15 വര്‍ഷത്തേക്ക് നൂറ്റാണ്ടിലേറെ പഴക്കമുള്ള മോര്‍ബി തൂക്കുപാലത്തിന്‍റെ പരിപാലന മേല്‍നോട്ട ചുമതലയുടെ കരാര്‍ ഒരേവ കമ്ബനിക്ക് നല്‍കിയിരുന്നത്. അജന്ത ഗ്രൂപ്പിന് കീഴില്‍ വാച്ച്‌ നിര്‍മിക്കുന്ന ഒരേവ കമ്ബനിക്ക് പാലത്തിന്‍റെ അറ്റകുറ്റ പണിയില്‍ മുന്‍പരിചയം ഇല്ലാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ സംശയം ഉന്നയിച്ചിരുന്നു. അറ്റകുറ്റ പണിക്കായി ഉപകരാര്‍ എടുത്ത ദേവ്പ്രകാശ് സൊലൂഷന്‍സിനും മതിയായ മുന്‍പരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ടെന്‍ഡര്‍ തുകയായ 2 കോടിയില്‍ 12 ലക്ഷം രൂപ മാത്രമാണ് പാലത്തിന്‍റെ അറ്റകുറ്റ പണികള്‍ക്കായി ചെലവഴിച്ചത്. പാലത്തില്‍ സ്ഥാപിച്ചിരുന്ന മരപ്പാളികള്‍ക്ക് പകരം അലൂമിനിയം പാളികള്‍ സ്ഥാപിക്കുകയും കേബിളുകള്‍ പെയിന്‍റ് ചെയ്യുകയും മാത്രമാണ് കമ്ബനി പാലത്തില്‍ ചെയ്തത്. കരാറിലെ വ്യവസ്ഥകളായ തുരുമ്ബിച്ച കേബിളുകള്‍ മാറ്റുകയോ ആവശ്യമായ സ്ഥലത്ത് ഗ്രീസ് ഇടുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിക്കുന്ന രേഖകളും ദേവ്പ്രകാശ് സൊലൂഷന്‍സിന്‍റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular