Thursday, May 2, 2024
HomeUSAട്രംപിന്റെ 'വലിയ, വലിയ' പ്രഖ്യാപനം നവംബർ 15 ന്

ട്രംപിന്റെ ‘വലിയ, വലിയ’ പ്രഖ്യാപനം നവംബർ 15 ന്

ഡൊണാൾഡ് ട്രംപ് മൂന്നാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തയാറായി എന്നു സൂചന. ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞു ഒരാഴ്ചയ്ക്കപ്പുറം നവംബർ 15 നു തന്റെ വലിയ പ്രഖ്യാപനം ഉണ്ടാവുമെന്നു തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു.

“നവംബർ 15 ചൊവാഴ്ച മാർ-ആ-ലാഗോയിൽ ഞാൻ വലിയ, വലിയ ഒരു പ്രഖ്യാപനം നടത്തും,” ഒഹായോവിലെ വാന്ഡലിയയിൽ വലിയൊരു റാലിയിൽ ട്രംപ് പറഞ്ഞു. സെനറ്റിലേക്കുള്ള റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ജെ ഡി വാൻസിന്റെ അവസാന പ്രചാരണറാലിയിൽ അദ്ദേഹം പറഞ്ഞു: “നാളത്തെ ദിവസത്തിന്റെ പ്രാധാന്യം കുറയ്‌ക്കേണ്ട.” റാലിയിൽ അദ്ദേഹത്തിന്റെ മത്സര പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു.

2016 ലും 2020 ലും ഒഹായോ പിടിച്ച ട്രംപ് വാൻസിന്റെ വിജയത്തിനുള്ള കഠിനശ്രമത്തിലായിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരു സഭകളും പിടിക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ് ട്രംപ്. അതിന്റെ വിജയശിൽപി എന്ന് അവകാശപ്പെട്ടു പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കു കുതിക്കാമെന്നു അദ്ദേഹം കരുതുന്നു.

പാർട്ടിയിൽ പ്രബല എതിരാളികൾ ആരും രംഗപ്രവേശം ചെയ്തിട്ടില്ല. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസന്റിസ് ആണ് ഒരു സാധ്യത. പ്രൈമറികളിൽ അദ്ദേഹത്തിനു ട്രംപിനെ തോൽപിക്കാൻ കഴിയുമെന്ന ചില സൂചനകൾ ഉണ്ടായിരുന്നു.

2024 ൽ ജോ ബൈഡൻ വീണ്ടും ട്രംപിന്റെ എതിരാളിയാവുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ബൈഡൻ മത്സരം പ്രഖ്യാപിച്ചിട്ടില്ല. പ്രായം ഒരു പ്രതികൂല ഘടകമാണ് — ബൈഡനു നവംബർ 20നു 80 വയസാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular