Friday, April 26, 2024
HomeIndiaവാടകക്കാര്‍ അനധികൃതമായി തുടര്‍ന്നാല്‍, പുതുക്കിയ വാടക നഷ്ടപരിഹാരമായി നല്‍കണം: സുപ്രീംകോടതി

വാടകക്കാര്‍ അനധികൃതമായി തുടര്‍ന്നാല്‍, പുതുക്കിയ വാടക നഷ്ടപരിഹാരമായി നല്‍കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കുടിയൊഴിക്കാനുള്ള ഉത്തരവിന് ശേഷവും വാടകക്കാര്‍ സ്ഥലത്ത് തുടര്‍ന്നാല്‍ ഉടമസ്ഥര്‍ക്ക് ഇപ്പോള്‍ വാടകയിനത്തില്‍ കിട്ടേണ്ട തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്ന് സുപ്രീംകോടതി.

മുംബൈയിലെ സുമര്‍ കോര്‍പ്പറേഷനും വിജയ് ആനന്ദ് ഗംഗനും തമ്മിലുള്ള കേസിലാണ് വാടകക്കാര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക നിര്‍ണയിക്കുന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയത്.

മുംബൈ നഗരത്തിലെ കണ്ണായ സ്ഥലത്ത് , 1949 മുതല്‍ 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തതായിരുന്നു സ്ഥലം. പിന്നീട് 1968ല്‍ ഉപകരാര്‍ വഴിയും വാടകക്കാരന്‍ സ്ഥലത്ത് തുടര്‍ന്നെങ്കിലും ഉടമ 1988ല്‍ മരിച്ചു.

പിന്നാലെ പിന്തുടര്‍ച്ചാവകാശികള്‍ സ്ഥലം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. അനുകൂല വിധിയും സമ്ബാദിച്ചു. ഇതിന് ശേഷവും സ്ഥലത്ത് തുടര്‍ന്നതോടെ, വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ വിധിയുണ്ടായി. പ്രതിമാസം 2.5ലക്ഷം രൂപയായി തുക ഹൈക്കോടതി കുറച്ചതിനെതിരെയാണ് ഉടമ സുപ്രീംകോടതിയെ സമീപിച്ചത്. പഴയകാല വില പരിഗണിച്ച്‌ നഷ്ടപരിഹാര നിര്‍ണയം പാടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular