Tuesday, May 7, 2024
HomeIndiaഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ മോദിയെത്തും; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

ഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ മോദിയെത്തും; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

ല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം കുറിക്കും. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലാണ് പര്യടനം നടത്തുക.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അയ്യായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച ബെംഗളുരു വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും

ബെംഗളുരു നഗരത്തിന്റെ ശില്‍പിയായി അറിയപ്പെടുന്ന കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമയും അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന റാലിയിലും പങ്കെടുക്കും. ശേഷം ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാന മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ചെന്നൈ -മൈസുരു റൂട്ടിലാണ് സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് ശേഷം, തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഗാന്ധിഗ്രാമം റൂറല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ബിരുദ ദാന ചടങ്ങിലും നരേന്ദ്രമോദി പങ്കെടുക്കും. വൈകീട്ട് തെലങ്കാന ആന്ധ്ര എന്നിവിടങ്ങളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular