Sunday, May 5, 2024
HomeUSAട്രംപിന്റെ അസ്തമയവും റോൺ ഡിസാന്റിസിന്റെ ഉദയവും

ട്രംപിന്റെ അസ്തമയവും റോൺ ഡിസാന്റിസിന്റെ ഉദയവും

യുഎസ് രാഷ്ട്രീയത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിനു  പദ്ധതികൾ ആവിഷ്കരിച്ച  മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്തമയവും അതോടൊപ്പം ഫ്ലോറിഡാ സംസ്ഥാനത്തു അജയ്യനായി നിലകൊള്ളുന്ന  റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തനായ നേതാവും വീണ്ടും ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട റോൺ ഡി സാന്റിസിന്റെ ഉദയവുമാണ്  ഏറ്റവും ഒടുവിൽ ലഭിച്ച  ഇടക്കാല തെരഞ്ഞെടുപ്പിൻറെ ഫലങ്ങൾ  നൽകുന്ന സൂചന
 ട്രംപ്  പിന്തുണക്കുകയും  പ്രചാരണം നടത്തുകയും ചെയ്ത ഭൂരിഭാഗം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ  പരാജയവും ഇതിലേക്കുതന്നെ വിരൽ ചൂണ്ടുന്നു .
നിര്‍ണായക സ്റ്റേറ്റായ പെന്‍സില്‍വാനിയയില്‍  ട്രമ്പ് പ്രചരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തെങ്കിലും  ട്രംപ് പിന്തുണച്ച ഡോ. മെഹ്‌മറ്റ് ഓസ് പരാജയപ്പെട്ടു
ന്യൂഹാംപ്‌ഷെയറില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി മാഗി ഹസനില്‍ നിന്ന് കനത്ത പരാജയമാണ് ട്രംപ് പിന്തുണച്ച ഡൊണാള്‍ഡ് സി ബോള്‍ഡക് ഏറ്റുവാങ്ങിയത്. മാഗി ഹസന് 54.2% വോട്ടുകളും ബോള്‍ഡകിന് 43.9% വോട്ടുകളുമാണ് ലഭിച്ചത്.
പെന്‍സില്‍വാനിയയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ഡഗ് മാസ്ട്രിയാനോ, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോഷ് ഷാപിരോയോട് തോറ്റു. ഷാപിരോക്ക് 55.8% വോട്ടും മാസ്ട്രിയാനോക്ക് 42.4% വോട്ടുകളുമാണ് ലഭിച്ചത്. 2
മേരിലാന്‍ഡില്‍ ഗവര്‍ണര്‍ സ്ഥാനം പിടിക്കാനുള്ള പോരാട്ടത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി വെസ് മൂറിനോടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡാന്‍ കോക്‌സ് തോറ്റത്. മൂര്‍ 59.8% വോട്ടും കോക്‌സ് 37.1% വോട്ടും നേടി.
മസാച്ചുസെറ്റ്‌സ് ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ജെഫ് ഡൈല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി മൗറ ഹീലിയോട് പരാജയം രുചിച്ചു. ഹീലിക്ക് 63.4% വോട്ടുകളും ഡൈലിന് വെറും 35% വോട്ടുകളും മാത്രമാണ് കിട്ടിയത്.
ന്യൂയോര്‍ക്ക് ഗവര്‍ണറായി അധികാരമേല്‍ക്കാമെന്ന ട്രംപ് അനുകൂലി ലീ സെള്‍ഡിന്റെ മോഹത്തിന് കാത്തി ഹോചള്‍ തിരിച്ചടി നല്‍കി. കാത്തിക്ക് 52.8% വോട്ടുകളും സെള്‍ഡിന് 47.2% വോട്ടും ലഭിച്ചു.
ടെക്സാസ് പോലുള്ള റിപ്പബ്ലിക്കൻ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ഡെമോക്രാറ്റിക്‌ പാർട്ടി ശ്രമിച്ചതു തടഞ്ഞു നിർത്താൻ ഗ്രെഗ് ആബട്ടിനെപോലുള്ളവർക് കഴിഞ്ഞുവെന്നതും ഇവിടെ വിസ്‌മരിക്കാനാവില്ല.
യു എസ് സെനറ്റിലും , കോൺഗ്രസിലും റിപ്പബ്ലിക് പാർട്ടിക്ക് പ്രതീക്ഷകൾക്കനുസരിച്ചു വൻ  ഭൂരിപക്ഷം നേടികൊടുക്കുന്നതിൽ  പരാജയപെട്ടപ്പോൾ കിംഗ് മേക്കർ എന്ന് അവകാശപ്പെട്ട ട്രംപിന്റെ രാഷ്‌ടീയ ഭാവിയും അനിശ്ചിതത്തിൽ ആയിരിക്കുന്നു.
അതേ സമയം ഡി സാന്റിസ് എന്ന മറ്റൊരു  പ്രമുഖ താരത്തിന്റെ പ്രഭയോടുകൂടിയ ഉദയവും ഈ തിടഞ്ഞെടുപ്പിൽ പ്രകടമായി. 2024 ലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ഡി സാന്റിസോ ,ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ടോ  സ്ഥാനാർത്ഥിയായാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല.റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും , സാധാരണ വോട്ടർന്മാരും ആഗ്രഹിക്കുന്നതും അതുതന്നെയാണ് .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular