Friday, April 26, 2024
HomeIndiaറോഡിന് സമീപം ഭൂമി കയ്യേറി ഹോട്ടല്‍ നിര്‍മ്മിച്ച്‌ എഐഎംഐഎം നേതാവ്; ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച്‌ തകര്‍ത്ത്...

റോഡിന് സമീപം ഭൂമി കയ്യേറി ഹോട്ടല്‍ നിര്‍മ്മിച്ച്‌ എഐഎംഐഎം നേതാവ്; ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച്‌ തകര്‍ത്ത് യുപി സര്‍ക്കാര്‍

ക്‌നൗ: അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എഐഎംഐഎം നേതാവ് കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച ഹോട്ടല്‍ അധികൃതര്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു തകര്‍ത്തു.

എഐഎംഐഎം നേതാവ് തൗഫീഖ് പ്രധാന്റെ ഹോട്ടലാണ് ഇടിച്ച്‌ തകര്‍ത്തത്.

ബറേലിയില്‍ ബൈപ്പാസിന് സമീപമാണ് ഭൂമി കയ്യേറി തൗഫീഖ് പ്രധാന്‍ ഹോട്ടല്‍ നിര്‍മ്മിച്ചത്. എഐഎംഐഎം നേതാവിന്റെ ഭൂമി കയ്യേറ്റത്തെക്കുറിച്ച്‌ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൗഫീഖിന്റെ ഇരുനില ഹോട്ടല്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് പിന്നാലെ കെട്ടിടം പൊളിക്കാന്‍ ബറേലി വികസന അതോറ്റിയ്‌ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ ഇടിച്ച്‌ തകര്‍ത്തത്.

അതേസമയം സംഭവം വര്‍ഗ്ഗീയ വത്കരിക്കാനുള്ള ശ്രമമാണ് എഐഎംഐഎം നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അനുമതി വാങ്ങിയിരുന്നതായി തൗഫീഖും വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൗഫീഖ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular