Sunday, May 5, 2024
HomeKeralaമാരക ലഹരി മരുന്നായ എംഡിഎംഎയുമായി ആല്‍ബം നടന്‍ പിടിയില്‍

മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ആല്‍ബം നടന്‍ പിടിയില്‍

തൃശ്ശൂര്‍: മാരക ലഹരി മരുന്നായി എംഡിഎംഎയുമായി ആല്‍ബം നടനുള്‍പ്പടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോടാലി മോനൊടി ചെഞ്ചേരി വളപ്പില്‍ വീട്ടില്‍ അരുണ്‍, മൂന്ന് മുറി ഒമ്ബതുങ്ങള്‍ അമ്ബലപ്പാടന്‍ വീട്ടില്‍ നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.
അഞ്ച് ഗ്രാം എംഡിഎംഎയുമായി ഇവരെ വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. പിടിയിലായവരില്‍ അരുണ്‍ ചില മലയാള സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്.തൃശൂര്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ കൊരട്ടി സ്റ്റേഷന്‍ പരിധിയില്‍ വെച്ച്‌ തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുളള തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും കൊരട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular