Sunday, May 5, 2024
HomeIndiaഎയര്‍ ഇന്ത്യക്ക് 988.25 കോടി രൂപ പിഴ ചുമത്തി യുഎസ്; യാത്രക്കാര്‍ക്ക് റീഫണ്ട് ഇനത്തില്‍ തുക...

എയര്‍ ഇന്ത്യക്ക് 988.25 കോടി രൂപ പിഴ ചുമത്തി യുഎസ്; യാത്രക്കാര്‍ക്ക് റീഫണ്ട് ഇനത്തില്‍ തുക നല്‍കണം

വാഷിംഗ്ടണ്‍ : എയര്‍ ഇന്ത്യ വിമാനക്കമ്ബനിക്ക് പിഴ ചുമത്തി യുഎസ്. 988.25 കോടി രൂപയാണ് (121.5 മില്യണ്‍ ഡോളര്‍) യാത്രക്കാര്‍ക്ക് റീഫണ്ട് ഇനത്തില്‍ നല്‍കാനാണ് ഉത്തരവിട്ടത്.

ഇത് കൂടാതെ 11.38 രൂപ (1.4 മില്യണ്‍) പിഴയായും നല്‍കണം. വിമാന സര്‍വ്വീസ് റദ്ദാക്കിയ ശേഷം യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കാന്‍ കാലതാമസം വന്നതിനാലാണ് നടപടി. യുഎസ് ഗതാഗത മന്ത്രാലയമാണ് എയര്‍ ഇന്ത്യയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

ആറ് എയര്‍ലൈന്‍ കമ്ബനികളില്‍ നിന്നായി 5000 കോടി രൂപയാണ് (600 മില്യണ്‍ ഡോളര്‍) യുഎസ് ഗതാഗത വകുപ്പ് പിഴയായി ഈടാക്കുന്നത്. കൊറോണ മഹാമാരി കാലത്ത് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. റീഫണ്ട് ആവശ്യപ്പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് തുക തിരിച്ചുനല്‍കിയിരുന്നു. എന്നാല്‍ യുഎസ് നയങ്ങള്‍ ഇന്ത്യന്‍ നയങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും വിമാന സര്‍വ്വീസ് റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് റീഫണ്ടിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. എയര്‍ ഇന്ത്യ എയര്‍ലൈന്‍സിനെ ടാറ്റ ഏറ്റെടുക്കുന്നതിന് മുന്‍പ് വരെയുള്ളവയാണ് ഈ പരാതികള്‍.

വിമാന സര്‍വ്വീസ് റദ്ദാക്കിയത് സംബന്ധിച്ച്‌ യുഎസ് ഗതാഗത വകുപ്പിന് ലഭിച്ച 1,900 റീഫണ്ട് പരാതികളില്‍ പകുതിയിലേറെയും പ്രോസസ്സ് ചെയ്യാന്‍ എയര്‍ ഇന്ത്യ 100 ദിവസത്തിലധികം സമയമെടുത്തുവെന്നാണ് ഔദ്യോഗിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യയെ കൂടാതെ, ഫ്രോന്‍ഡിയര്‍, ടിഎപി പോര്‍ച്ചുഗല്‍, എയ്റോ മെക്സിക്കോ, ഇഐ എഐ, അവിയാന്‍ക എന്നിവയ്‌ക്കാണ് യുഎസ് പിഴ ചുമത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular