Friday, May 10, 2024
HomeIndiaമുംബൈ ഇന്ത്യന്‍സിന്റെ ശക്തികേന്ദ്രമായിരുന്ന പൊള്ളാര്‍ഡ് ഐപിഎല്ലിനോട് വിടപറഞ്ഞു

മുംബൈ ഇന്ത്യന്‍സിന്റെ ശക്തികേന്ദ്രമായിരുന്ന പൊള്ളാര്‍ഡ് ഐപിഎല്ലിനോട് വിടപറഞ്ഞു

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ശക്തികേന്ദ്രമായിരുന്ന വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് ഐപിഎല്ലില്‍ നിന്ന് വിരമിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള നിലനിര്‍ത്തല്‍ ടീമിനെ പ്രഖ്യാപിക്കുന്ന സമയപരിധി വൈകുന്നേരം അഞ്ചുമണിക്ക് അവസാനിക്കാനിരിക്കെയാണ് പൊള്ളാര്‍ഡിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. സോഷ്യല്‍ മീഡിയയിലൂടെ തീരുമാനം പൊള്ളാര്‍ഡ് അറിയിച്ചത്.

2010ല്‍ മുംബൈ ഇന്ത്യന്‍സുമായി കരാര്‍ ഒപ്പുവെച്ചതിന് ശേഷം ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി മാറിയിരുന്നു താരം. മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ച് ഐപിഎല്ലും രണ്ട് ചാമ്ബ്യന്‍സ് ലീഗ് ട്രോഫികളും നേടി.

പൊള്ളാര്‍ഡിന്റെ പതിറ്റാണ്ടുകളുടെ പരിചയവും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് പരിശീലകനായും എംഐ എമിറേറ്റ്‌സിന്റെ കളിക്കാരനായും പൊള്ളാര്‍ഡിനെ പ്രയോജനപ്പെടുത്തുമെന്ന് മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

189 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 16 അര്‍ദ്ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 147.32 സ്‌ട്രൈക്ക് റേറ്റില്‍ 3412 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 87 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ ബൗളിംഗില്‍ 31.59 ശരാശരിയില്‍ 69 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

സ്‌നേഹത്തിനും പിന്തുണയ്ക്കും ബഹുമാനത്തിനും അര്‍പ്പിച്ച വിശ്വാസത്തിനും ആത്മാര്‍ത്ഥമായി മുകേഷ് അംബാനിയോടും ഭാര്യ നിത, മകന്‍ ആകാശ് അംബാനിയോടും നന്ദി അറിയിക്കുന്നതായി പൊള്ളാര്‍ഡ് പറഞ്ഞു. ഞങ്ങള്‍ കുടുംബമാണ്. അത് വെറുമൊരു വാക്കുകളായിരുന്നില്ല. മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള കാലത്തുടനീളം അവരുടെ ഓരോ പ്രവൃത്തിയും പ്രകടമാക്കിയിരുന്നതായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular