Sunday, May 5, 2024
HomeIndiaജമ്മുവില്‍ പോലീസ് പോസ്റ്റിനു സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

ജമ്മുവില്‍ പോലീസ് പോസ്റ്റിനു സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

മ്മു: ജമ്മുവിലെ സത്വാരി മേഖലയില്‍ ഫാലിയന്‍ മണ്ഡല്‍ പോലീസ് പോസ്റ്റിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.
ബാഗില്‍ വെച്ചിരുന്ന 500 ഗ്രാം വീതം ഭാരമുള്ള രണ്ട് സ്ഫോടക വസ്തുക്കള്‍ ആണ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എത്തി സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. പട്രോളിംഗ് സംഘം നടത്തിയ പരിശോധനക്കിടെയാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെ വിവരമറിയിക്കുകയായിരുന്നു. ഭീകരാക്രമണത്തിനായി സൂക്ഷിച്ചതാണ് സ്‌ഫോടക വസ്തുക്കളെന്നാണ് നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular