Sunday, May 5, 2024
HomeIndiaആരോഗ്യ മേഖലയ്‌ക്ക് ഇന്ത്യ നല്‍കിയ പിന്തുണ വലുത് ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടനാ...

ആരോഗ്യ മേഖലയ്‌ക്ക് ഇന്ത്യ നല്‍കിയ പിന്തുണ വലുത് ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടനാ മേധാവി

ബാലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി രേഖപ്പെടുത്തി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് .

ലോകത്തെ എല്ലാ ജനങ്ങള്‍ക്കും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പരമ്ബരാഗത ആരോഗ്യ കേന്ദ്രം സ്ഥാപിക്കാന്‍ പിന്തുണ നല്‍കിയതിനാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്. ഒപ്പം ആരോഗ്യ മേഖലയ്‌ക്ക് പ്രതിസന്ധിയായി മാറിയ മഹാമാരിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി 20 ഉച്ചക്കോടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ദേശീയമായി പരമ്ബരാഗത ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി വളരെയേറെ പിന്തുണ നല്‍കിയിട്ടുണ്ട്. അതിന് അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് ട്വിറ്ററില്‍ അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.

ഈ വര്‍ഷം ആദ്യമാണ് ദേശീയമായി പരമ്ബരാഗത ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നുള്ള കരാറില്‍ ഇന്ത്യാ ഗവണ്‍മെന്റും ലോകാരോഗ്യ സംഘടനയും ഒപ്പു വച്ചത്. പരമ്ബരാഗത വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ ജനങ്ങളെ അറിയിക്കാനും അതുവഴി അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതിന് പുറമെ ലോകാരോഗ്യ സംഘടനയുടെ ഭാഗമായ 194 രാജ്യങ്ങളില്‍ 170 എണ്ണം പരമ്ബരാഗത വൈദ്യശാസ്ത്രം ഉപയോഗിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular