Friday, April 26, 2024
HomeIndia'വിസിറ്റിങ്ങ് പ്രൊഫസര്‍', രാഹുലിനെ കാണാന്‍ 'സദ്ദാം ഹുസൈനെ' പോലെ; പരിഹസിച്ച്‌ ഹിമന്ത ബിശ്വ ശര്‍മ്മ

‘വിസിറ്റിങ്ങ് പ്രൊഫസര്‍’, രാഹുലിനെ കാണാന്‍ ‘സദ്ദാം ഹുസൈനെ’ പോലെ; പരിഹസിച്ച്‌ ഹിമന്ത ബിശ്വ ശര്‍മ്മ

ഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പരിഹസിച്ച്‌ ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ.

രാഹുലിനെ കാണാന്‍ ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പോലെയുണ്ടെന്നായിരുന്നു ഹിമന്തയുടെ പരാമര്‍ശം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെയും അസം മുഖ്യമന്ത്രി പരിഹസിച്ചു. വിസിറ്റിങ് പ്രൊഫസറെ പോലെയാണ് രാഹുലിന്റെ സന്ദര്‍ശനമെന്നായിരുന്നു പരിഹാസം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ രാഹുല്‍ പ്രചാരണത്തിന് പോലും എത്തിയില്ല. തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളില്‍ മാത്രമാണ് രാഹുല്‍ പോകുന്നത്. പരാജയഭീതി മൂലമാണ് ഇതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് പണം നല്‍കിയിട്ടാണെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു. ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം ബോളിവുഡ് താരങ്ങളായ പൂജ ഭട്ട്, അമോല്‍ പലേക്കര്‍ പങ്കെടുത്തതിനെ പരാമര്‍ശിച്ചായിരുന്നു ശര്‍മ്മയുടെ പരാമര്‍ശം. ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular