Saturday, May 4, 2024
HomeKeralaറബറിനും തെങ്ങിനും പകരക്കാരൻ, വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളില്‍; നട്ട് ഒരുമാസം കഴിയുമ്ബോള്‍ മുതല്‍...

റബറിനും തെങ്ങിനും പകരക്കാരൻ, വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളില്‍; നട്ട് ഒരുമാസം കഴിയുമ്ബോള്‍ മുതല്‍ ആദായം

വിടെ നട്ടാലും നല്ല വിളവ് കിട്ടും. കുറച്ച്‌ വെള്ളം മാത്രം കൊടുത്താല്‍ മതി. ചാണകപ്പൊടിയോ ചാരമോ രാസവളമോ ഇട്ടാല്‍ ചാകര കൊയ്ത്തായിരിക്കും.

മാലി മുളകാണ് കർഷകരുടെ കണ്‍കണ്ട ദൈവം. കേരളത്തില്‍ എല്ലായിടത്തും വളരുമെങ്കിലും ഇടുക്കിയിലാണ് കൂടുതല്‍ കൃഷിചെയ്യുന്നത്. ഏറെ ആവശ്യക്കാരുള്ള ഈ മുളകിന്റെ വില ഇപ്പോള്‍ കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. ഇത്രയൊക്കെ നല്‍കാൻ തയ്യാറായി ആള്‍ക്കാർ ക്യൂ നില്‍ക്കുകയാണെങ്കിലും ആവശ്യത്തിന് കിട്ടാനില്ല. ട് കനത്തതും വെള്ളം കിട്ടാനില്ലാത്തതുമാണ് മാലി മുളക് കൃഷി കുറയാൻ കാരണം. ഇപ്പോഴത്തെ വില കിട്ടില്ലെങ്കിലും വിദേശങ്ങളില്‍ ഉള്‍പ്പടെ ഓഫറുള്ളതിനാല്‍ മോശമല്ലാത്ത വിലതന്നെ എപ്പോഴും ലഭിക്കും.

രുചിയും മണവും തന്നെയാണ് മാലി മുളകിനെ മറ്റുള്ള മുളകിനങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നത്. ശരാശരി വലിപ്പമുള്ള ഒരു ചെടിയില്‍ നിന്ന് ഒരുവർഷം കുറഞ്ഞത് അഞ്ചുകിലോവരെ മുളക് ലഭിക്കും. നന്നായി പരിപാലിക്കുകയാണെങ്കില്‍ ചെടിനട്ട് ഒന്നരമാസം കഴിയുമ്ബോള്‍ തന്നെ വിളവ് കിട്ടിത്തുടങ്ങും. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുകയാണെങ്കില്‍ ഒരിക്കലും നഷ്ടമുണ്ടാകില്ല എന്നുമാത്രമല്ല നല്ല ലാഭവും പ്രതീക്ഷിക്കാം. പഴുത്ത മുളകില്‍ നിന്ന് വിത്തെടുത്ത് പാകി വീണ്ടും കൃഷിയിറക്കാമെന്നതിനാല്‍ തൈകള്‍ വാങ്ങുന്ന ചെലവുമില്ല.

സാധാരൻ മുളകിനേക്കാള്‍ വലിപ്പവും മണവും സ്വാദും മാത്രമല്ല എരിവും കൂടുതലാണ്. രണ്ടര ഇഞ്ച് വരെ വലിപ്പം ഉയാവും. തൊലി ചുളിഞ്ഞിരിക്കും. എരിവ് കൂടുതലായതിനാല്‍ കുറച്ച്‌ മതി. കാറ്ററിംഗുകാർക്ക് പ്രയോജനപ്രദം. തെക്കേ അമേരിക്കൻ ജനുസില്‍പെട്ടതാണ് (കാപ്സിക്കം ചൈനാൻസി) മാലി മുളക്. ഇതേ ഇനത്തില്‍പെട്ട ‘വെള്ളായണി തേജസ്’ കാർഷിക സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular