Thursday, May 2, 2024
HomeIndiaലാലുവിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നു; തന്റെ കടമ നിര്‍വഹിച്ചതായി മകള്‍ രോഹിണി

ലാലുവിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നു; തന്റെ കടമ നിര്‍വഹിച്ചതായി മകള്‍ രോഹിണി

പാട്ന: ആര്‍.ജെ.ഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് മകള്‍ രോഹിണി ആചാര്യ.

രോഹിണിയാണ് ലാലുവിന് വൃക്ക നല്‍കിയത്. രോഹിണിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയക്ക് മുമ്ബ് പിതാവിനൊപ്പമിരിക്കുന്ന ചിത്രവും രോഹിണി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. തനിക്കായി പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ചു.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വലഞ്ഞ ലാലുവിന് അവയവം മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. തന്റെ വൃക്കകളിലൊന്ന് ലാലുവിന് നല്‍കുമെന്ന് പറഞ്ഞ രോഹിണി, ഒരു മകളുടെ കടമയാണിതെന്നും വ്യക്തമാക്കുകയുണ്ടായി. സിംഗപ്പൂരിലാണ് രോഹിണി താമസിക്കുന്നത്. എല്ലായ്പ്പോഴും അവര്‍ തന്റെ മാതാപിതാക്കളുടെ കാര്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്റെ അച്ഛനും അമ്മയും ദൈവത്തെ പോലെയാണെന്നും അവര്‍ക്ക് വേണ്ടി എന്തുചെയ്യാനും തയാറാണെന്നും അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.

ആരോഗ്യ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ഭൂമി കുംഭകോണക്കേസില്‍ ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശനിയാഴ്ച രാത്രിയാണ് ലാലു സിംഗപ്പൂരിലെത്തിയത്. ബിഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവിയും മൂത്ത മകള്‍ മിസ ഭാരതിയും അദ്ദേഹത്തിനൊപ്പമുണ്ട്. ബിഹാര്‍ മന്ത്രിമാരും എം.എല്‍.എമാരും ലാലുവിന്റെ ആരോഗ്യത്തിനായി ദനാപൂരിലെ അര്‍ച്ചന ക്ഷേത്രത്തില്‍ പൂജ നടത്തിയതും വാര്‍ത്തയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular