Thursday, May 2, 2024
HomeIndiaപാക് അധീന കശ്മീര്‍ തിരിച്ചെടുക്കാന്‍ സമയമായി, പാകിസ്ഥാന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

പാക് അധീന കശ്മീര്‍ തിരിച്ചെടുക്കാന്‍ സമയമായി, പാകിസ്ഥാന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

ന്യൂഡല്‍ഹി : പാക് കരസേന മേധാവി അസീം മുനീറിന് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്.

പാക് അധീന കശ്മീര്‍ തിരിച്ചെടുക്കാന്‍ സമയമായി എന്ന് റാവത്ത് പറഞ്ഞു. ഇന്ത്യയെ ലക്ഷ്യമിട്ട് മുനീര്‍ പ്രകോപന പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ താക്കീത്.

മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുക മാത്രമല്ല ശത്രുവിനെ തിരിച്ച്‌ ആക്രമിക്കാനും പാക് സൈന്യം സജ്ജമാണെന്നായിരുന്നു ജന. പാക് സൈനിക മേധാവിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് റാവത്ത് രംഗത്തെത്തിയത്.

‘പാകിസ്ഥാന്റെ അനധികൃത അധിനിവേശത്തില്‍ നിന്ന് പാക് അധീന കശ്മീരിനെ മോചിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഇതിനായി പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരുന്നു. ഇന്ന് ബിജെപി ഭരണകാലത്ത് അത് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ പാകിസ്ഥാന്റെ സ്ഥിതി മോശമാണ്. ഇപ്പോള്‍ ആക്രമണം നടത്താന്‍ പറ്റിയ സാഹചര്യമാണ് ,’ റാവത്ത് പറഞ്ഞു.

ഗില്‍ജിത് ബാള്‍ട്ടിസ്ഥാനെയും ജമ്മു കശ്മീരിനെയും കുറിച്ച്‌ അടുത്തിടെ നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് ഇന്ത്യ നടത്തുന്നത് എന്നാണ് അസീം മുനീര്‍ പറഞ്ഞത്. പാകിസ്ഥാന്‍ ഇപ്പോള്‍ എല്ലാ രീതിയിലും തയ്യാറായിരിക്കുകയാണ്. മാതൃരാജ്യത്തിന്റെ ഓരോ മണ്ണും സംരക്ഷിക്കാന്‍ മാത്രമല്ല, ശത്രുവിനെതിരെ പോരാടാനും. യുദ്ധം നടത്തിയാല്‍ പോരാടുക തന്നെ ചെയ്യും’ എന്നാണ് യഥാര്‍ത്ഥ നിയന്ത്രണരേഖാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം അസീം മുനീര്‍ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular