Thursday, May 2, 2024
HomeIndiaഗുജറാത്ത് തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി മോദിയും അമിത് ഷായും

ഗുജറാത്ത് തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി മോദിയും അമിത് ഷായും

ഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ വോട്ട് രേഖപ്പെടുത്തി.

അഹമ്മദാബാദിലെ പോളിംഗ് സ്റ്റേഷനിലെത്തിയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയ്ക്ക് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന, ഹാര്‍ദിക് പട്ടേല്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ നാരന്‍പുര പോളിംഗ് ബൂത്തിലെത്തിയാണ് അമിത് ഷാ വോട്ട് രേഖപ്പെടുത്തിയത്.

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ജനാധിപത്യത്തിന്റെ ഉത്സവം ജനങ്ങള്‍ അതിഗംഭീരമായി ആഘോഷിച്ചു. രാജ്യത്തെ ജനങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നതായും തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വടക്കന്‍, മധ്യ ഗുജറാത്തിലെ 14 ജില്ലകളിലെ 93 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് രണ്ടാമത്തെയും അവസാനത്തെയുമായ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular