Thursday, May 2, 2024
HomeIndiaപണം ഇടാക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും നിയന്ത്രിക്കാന്‍ കേന്ദ്രം

പണം ഇടാക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും നിയന്ത്രിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: പണം ഇടാക്കുന്ന എല്ലാത്തരം ഓണ്‍ലൈന്‍ ഗെയിമുകളും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.

ഓണ്‍ലൈന്‍ നൈപുണ്യ ഗെയിമുകള്‍ മാത്രം നിയന്ത്രിക്കാനുള്ള പ്രത്യേക സമിതിയുടെ നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നിരസിച്ചു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈന്‍ ചൂതാട്ടം സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന് കണക്കിലെടുത്താണ് സമിതി ഒഴിവാക്കിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സമര്‍പ്പിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ ഓണ്‍ലൈന്‍ നൈപുണ്യ ഗെയിമുകളുടെ നിയന്ത്രണത്തിനും വര്‍ഗ്ഗീകരണത്തിനുമായി ഒരു റെഗുലേറ്ററി അതോറിറ്റി ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ താല്‍പര്യങ്ങള്‍ പരിഗണിച്ച്‌ നിര്‍ദ്ദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനാണ് സാധ്യത. ഗെയിമുകള്‍ നിരോധിക്കാനുള്ള അധികാരവും ലംഘനങ്ങള്‍ക്കുള്ള ശിക്ഷയും വ്യക്തമാക്കാനാണ് പ്രത്യേക നിയമം കൊണ്ടുവരുന്നത്.

ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായത്തിന്‍റെ ഭാവി ഈ നിയമത്തിലൂടെ തീരുമാനിക്കും. രാജ്യത്തെ 1.5 ബില്യണ്‍ ഡോളര്‍ ഗെയിമിംഗ് വിപണി 2026 ഓടെ 6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിയമങ്ങള്‍ ഈ മേഖലയിലെ നിയന്ത്രണങ്ങളില്‍ വ്യക്തത വരുത്തുമെങ്കിലും, ഇത് ചിലപ്പോള്‍ ഗെയിമിംഗ് കമ്ബനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഐടി മന്ത്രാലയം അംഗീകരിക്കും. അതിന് ശേഷം റിപ്പോര്‍ട്ട് മന്ത്രിസഭാ സെക്രട്ടേറിയറ്റിന്‍റെ അംഗീകാരത്തിനായി അയയ്ക്കും. എന്നാല്‍ ഐടി മന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular