Monday, May 6, 2024
HomeIndiaതാജ്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകള്‍ നീക്കണം;ഹര്‍ജി തള്ളി സുപ്രീംകോടതി

താജ്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകള്‍ നീക്കണം;ഹര്‍ജി തള്ളി സുപ്രീംകോടതി

താജ്‌ മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്ന ആവശ്യവുമായുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ചരിത്ര പുസ്തകങ്ങളില്‍ നിന്ന് താജ്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകള്‍ നീക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങളാണോ തെറ്റായ വസ്തുതകള്‍ തീരുമാനിക്കുന്നതെന്നു കോടതി ചോദിച്ചു. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ഈ ആവശ്യം ഉന്നയിച്ച്‌ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

കോടതിക്ക് ഈ വസ്തുതകള്‍ തെറ്റാണോ ശരിയാണോയെന്ന് എങ്ങനെ തീരുമാനിക്കാനാവും എന്ന് ഡിവിഷന്‍ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് എംആര്‍ ഷായും ജസ്റ്റിസ് സിടി രവികുമാറും ചോദിച്ചു. ഇതോടെ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിക്കാമെന്നും ഹര്‍ജി പിന്‍വലിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular