Saturday, May 4, 2024
HomeKeralaപച്ചമുളയുമായി പോൾ വാൾട്ട് മത്സരത്തിന് എത്തിയ കായിക താരത്തിന് സഹായവുമായി അമേരിക്കൻ മലയാളീ

പച്ചമുളയുമായി പോൾ വാൾട്ട് മത്സരത്തിന് എത്തിയ കായിക താരത്തിന് സഹായവുമായി അമേരിക്കൻ മലയാളീ

ജോസ് കാടാപുറം: തിരുവന്തപുരത്തെ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾ വാൾട്ട്  ചാടാൻ മലപ്പുറം ആലത്തൂർ ഹയർ സെക്കന്ററി സ്കൂളിൽ നിന്നെത്തിയ മുഹമ്മദ് നിയാസ് മുഹമ്മദ് ഷിബിൻ എന്നിവർ വെട്ടിയ എടുത്ത മുളയുമായി ട്രെയിനിൽ ജനറൽ കംപാർട്മെന്റിൽ എത്തുകയായിരുന്നു. ഇവർ രണ്ടും ഒഫീഷ്യൽസിന്റെ അനുവാദം വാങ്ങി മുള കൊണ്ട് മത്സരത്തിൽ പങ്കെടുകയാരുന്നു .

മറ്റുള്ളവര് ആധുനിക ഫൈബർ പോൾ കൊണ്ടാണ് മത്സരത്തിൽ പങ്കെടുക്കുന്നത് മുകളിലേക്ക് ചാടുമ്പോൾ ഫൈബർ പോൾ വളയുന്നത് കൊണ്ട് കൂടുതൽ ഉയരത്തിൽ ചാടാൻ കഴിയും എന്നാൽ ഫൈബർ പോളിന് അമ്പതിനായിരം രൂപ വരെയാണ് വില ..മലപ്പുറത്തിലെ മൽസ്യ തൊഴിലാളി കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല   ഇത്രയും തുക ..ജില്ലാ കായിക മേളയിൽ ഉപയോഗിച്ച മുള  ചാട്ടത്തിനു ഇടക്ക് പൊട്ടിപോയതിനാൽ  വെട്ടിയെടുത്ത പുതിയ മുളയുമായാണ്  രണ്ടു പേരും ജനറൽ കംപാര്ടുമെന്റിൽ തിരുവന്തപുരത്തെ എത്തിയത് . ഒരാൾക്ക് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയിതു .

സംസ്ഥാന കായിക മേള റിപ്പോർട്ട് ചെയ്യാനെത്തിയ കൈരളി ടിവി റിപ്പോർട്ടർ രാജ് കുമാർ ഇവരുടെ  സ്റ്റോറി റിപ്പോർട്ട് ചെയിതു ,ഇത് ശ്രദ്ധയിൽ പെട്ട അമേരിക്കൻ മലയാളിയും വ്യവസായ പ്രമുഖനുമായ ബേബി ഊരാളിൽ  കൈരളി യു എസ് പ്രധിനിധി ജോസ് കാടാപുറം വാർത്ത   ശ്രദ്ധയിൽ പെടുത്തിയപ്പോൾ സ്പോർട്സിനോട് അതീവ തല്പരനായ ബേബി അവർക്കുള്ള ഫൈബർ പോൾ മേടിക്കാനുള്ള അരലക്ഷം രൂപയും പോക്കറ്റ് മണിയായി 200 ഡോളറും സമ്മാനിച്ചു   കായിക താരങ്ങളായ മുഹമ്മദ് നിയാസ് മുഹമ്മദ് ഷിബിൻ കൈരളി തിരുവന്തപുരം ഓഫീസിൽ വരുത്തി തുക നൽകിയതു  തീർത്തും അഭിനന്ദ നം അർഹിക്കുന്നു .. മൽസ്യ തൊഴിലാളി കുടുംബത്തിലെ കായിക താരങ്ങളുടെ നിസ്സഹായവസ്ഥ  പുറം ലോകത്തെ അറിയിച്ച കൈരളി റിപ്പോർട്ടർ രാജ് കുമാറും ഒരു പോലെ അഭിനന്ദനം അർഹിക്കുന്നു ..തങ്ങളുടെ ഇല്ലായ്‌മ റിപ്പോർട്ട് ചെയിത കൈരളിയോടും ഇല്ലായ്മ കണ്ടറിഞ്ഞ സഹായിച്ച ബേബി ഊരാളിയോടും മുഹമ്മദ് നിയസും മുഹമ്മദ് ശിബിലും നന്ദി പറഞ്ഞു .കായികതാരങ്ങൾക്ക് ഭാവിയിൽ മെഡൽ നേടാൻ ഇടവരുമെന്നു അവരുടെ സ്പോർട്സ് അധ്യാപകൻ ചടങ്ങിൽ പറഞ്ഞു ..തന്റെ മകൻ പഠനത്തിന് ഒപ്പം സ്പോർട്സ് കൊണ്ട് നടന്നത്  ബേബി ചടങ്ങിൽ ഓർമിച്ചു  സ്പോർട്സിൽ സജീവ മാകുന്നവർ പഠനത്തിലും മികവ് പുലർത്തും അതാണ് തന്റെ അനുഭവമെന്നു ബേബി ഊരാളിൽ പറഞ്ഞു ..ചടങ്ങിന് സാക്ഷിയാകാൻ കൈരളി ഫിനാൻസ് ഹെഡ് വെങ്കിട്ടരാമൻ ,കൈരളി ന്യൂസ് ഡയറക്ടർ എൻ .പി ചന്ദ്രശേഖരൻ , മാർക്കറ്റിംഗ് സീനിയർ രമേശ് ,എച്‌  ആർ വിഭാഗം മുഹമ്മദ് ആരിഫ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ എന്നിവർ കൈരളി തിരുവന്തപുരം സ്റ്റുഡിയോയിൽ സന്നിഹിതരായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular