Saturday, May 4, 2024
HomeIndiaബി.ജെ.പിയുടെ ഗുജറാത്ത് വിജയം ആഘോഷമാക്കി വിദേശമാധ്യമങ്ങളും

ബി.ജെ.പിയുടെ ഗുജറാത്ത് വിജയം ആഘോഷമാക്കി വിദേശമാധ്യമങ്ങളും

ന്യൂഡല്‍ഹി: ഗുജറാത്തിലെ ബി.ജെ.പിയുടെ തകര്‍പ്പന്‍ വിജയം ആഘോഷമാക്കി ലോകമാധ്യമങ്ങളും. 156 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് ബി.ജെ.പി ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാംതവണയും ഭരണം നിലനിര്‍ത്തിയത്.

ദ ഗാര്‍ഡിയന്‍,

ദ സ്ട്രെയ്റ്റ്സ് ടൈംസ് ഓഫ് സിംഗപ്പൂര്‍, ദ നിക്കി ഏഷ്യ, അല്‍ ജസീറ, ഇന്‍ഡിപെന്‍ഡന്റ്, എ.ബി.സി ന്യൂസ് എന്നിവയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന് നല്ല കവറേജ് നല്‍കിയത്.

ബി.ജെ.പിയുടെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യപങ്കുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ എഴുതി. 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിക്കുമെന്നതിന്റെ സൂചനയാണിതെന്നും ഗാര്‍ഡിയന്‍ വിലയിരുത്തി. 1995 മുതല്‍ ബി.ജെ.പിയെ ഗുജറാത്ത് കൈവിട്ടിട്ടില്ല എന്ന കാര്യവും ഗാര്‍ഡിയന്‍ ശ്രദ്ധയില്‍ പെടുത്തി.

ഗുജറാത്തില്‍ മോദിക്ക് വന്‍ ജനപ്രീതിയാണെന്ന് ജപ്പാനിലെ നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് ഫലം 2024 ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിക്കു വലിയ പ്രചോദനമാണെന്ന് യു.കെ പത്രമായ ഇന്‍ഡിപെന്‍ഡന്റ് വിലയിരുത്തി. ഹിന്ദുവോട്ടുകള്‍ ചോരാതെ നോക്കിയതാണ് ബി.ജെ.പിയുടെ വിജയത്തിനു കാരണമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular