Thursday, May 2, 2024
HomeIndiaസര്‍ഗം കൗശല്‍ മിസിസ് വേള്‍ഡ്; സൗന്ദര്യറാണിപ്പട്ടം 21 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക്

സര്‍ഗം കൗശല്‍ മിസിസ് വേള്‍ഡ്; സൗന്ദര്യറാണിപ്പട്ടം 21 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക്

ല്‍ഹി : 2022ലെ മിസിസ് വേള്‍ഡ് സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി സര്‍ഗം കൗശല്‍.

യുഎസിലെ ലാസ് വേഗസില്‍ നടന്ന മത്സരത്തില്‍ വച്ചാണ് സര്‍ഗം കിരീടം ചൂടിയത്. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് സൗന്ദര്യറാണിപ്പട്ടം എത്തുന്നത്.

63 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനം നേടി. മിസിസ് കാനഡയ്ക്കാണ് മൂന്നാം സ്ഥാനം. 2001ല്‍ അദിതി ഗൗത്രികാര്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുത്തതിനുശേഷം 21 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് മിസിസ് ഇന്ത്യ പട്ടം എത്തുന്നത്. രണ്ടാം തവണയാണ് മിസിസ് വേള്‍ഡില്‍ ഇന്ത്യ വിജയിയാവുന്നത്.

കിരീടനേട്ടത്തിന്റെ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സര്‍ഗം കൗശാല്‍ സന്തോഷം പങ്കുവച്ചു. നീണ്ട കാത്തിരിപ്പിന് വിരാമം. 21 വര്‍ഷത്തിനുശേഷം കിരീടം തിരിച്ചെത്തി.- എന്നാണ് സര്‍ഗം കൗശാല്‍ കുറിച്ചത്. ജമ്മുവില്‍ ജനിച്ചു വളര്‍ന്ന സര്‍ഗം ഇപ്പോള്‍ മുംബൈയിലാണ് താമസം. ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം നേടിയശേഷം അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് നേവി ഓഫിസറാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular